ഐ ലീഗില്‍ പുതിയ ടീം; പേര് ഡി.എസ്.കെ ശിവാജിയന്‍സ്

ന്യൂഡല്‍ഹി: ഐ ലീഗില്‍ ഡി.എസ്.കെ ശിവാജിയന്‍സ് എന്നപേരില്‍ പുതിയ ടീം വരുന്നു. പുണെ ആസ്ഥാനമായുള്ള കോര്‍പറേറ്റ് ടീം നേരിട്ടുള്ള ലേലത്തിലൂടെയാണ് ഇന്ത്യന്‍ ഫുട്ബാള്‍ ലീഗിലേക്ക് കടന്നുവരുന്നത്. 2015-16 സീസണില്‍ ടീം ഐ ലീഗില്‍ അരങ്ങേറ്റം കുറിക്കും. പുണെയില്‍ പ്രശസ്തമായ ശിവാജിയന്‍ ഫുട്ബാള്‍ ക്ളബ് 2010ല്‍ ഡി.എസ്.കെ ഗ്രൂപ് ഏറ്റെടുത്തതോടെയാണ് മുന്‍നിരയിലേക്ക് ഉയര്‍ന്നത്. ആദ്യമായി ദേശീയതലത്തില്‍ കളിച്ചത് 2013ല്‍ രണ്ടാം ഡിവിഷനിലൂടെയാണ്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.