അണ്ടര്‍ 17 ലോകകപ്പ്: നൈജീരിയക്ക് അഞ്ചാം കിരീടം

സാന്‍റിയാഗോ: കൗമാര ഫുട്ബാളില്‍ എതിരില്ലാതെ നൈജീരിയ. ചിലിയില്‍ നടന്ന അണ്ടര്‍ 17 ഫിഫ ലോകകപ്പ് ഫൈനലില്‍ മാലിയെ മറുപടിയില്ലാത്ത രണ്ടു ഗോളിന് തോല്‍പിച്ചാണ് നിലവിലെ ചാമ്പ്യന്മാര്‍ കൂടിയായ നൈജീരിയ അഞ്ചാം തവണയും കൗമാര ലോകകിരീടം ചൂടിയത്. രണ്ടാം പകുതിയില്‍ പിറന്ന രണ്ടു ഗോളുകളിലായിരുന്നു ഗോള്‍ഡന്‍ ഈഗ്ള്‍സിന്‍െറ വിജയം. മെക്സികോയെ 3-2ന് തോല്‍പിച്ച് ബെല്‍ജിയം മൂന്നാം സ്ഥാനക്കാരായി.
സെമിയില്‍ മെക്സികോയെയും (4-2) ക്വാര്‍ട്ടറില്‍ മുന്‍ ചാമ്പ്യന്മാരായ ബ്രസീലിനെയും (3-0) വീഴ്ത്തിയാണ് നൈജീരിയ തുടര്‍ച്ചയായ രണ്ടാം കിരീടത്തിലേറിയത്. 10 ഗോള്‍ നേടി ടോപ് സ്കോററായി നൈജീരിയയുടെ വിക്ടര്‍ ഒസിമെനിനാണ് സുവര്‍ണ ബൂട്ട്. മൂന്നു ഗോളും മൂന്ന് അസിസ്റ്റുമായി കെലിചി വകാലി ഗോള്‍ഡന്‍ ബാള്‍ നേടി. 1985, 1993, 2007, 2013 വര്‍ഷങ്ങളിലാണ് നൈജീരിയ നേരത്തേ ലോകകിരീടമണിഞ്ഞത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.