ന്യൂഡല്‍ഹി: ഇന്ത്യയിലെ ഏറ്റവും വലിയ വാഹനനിര്‍മാതാക്കളായ ടാറ്റ മോട്ടോഴ്സും ലോക ഫുട്ബാള്‍ രാജാവ് ലയണല്‍ മെസ്സിയും കൈകോര്‍ക്കുന്നു. ടാറ്റയുടെ യാത്രാവാഹനങ്ങളുടെ ആഗോള ബ്രാന്‍ഡ് അംബാസഡറായി മെസ്സിയെ തെരഞ്ഞെടുത്തു. ആദ്യമായാണ് മെസ്സി ഒരു ഇന്ത്യന്‍ കമ്പനിയുടെ മുഖമാകുന്നത്. പുതിയ തലമുറയുമായി സംവദിക്കാന്‍ ഏറ്റവും മികച്ച ഉപാധി എന്ന നിലക്കാണ് ഫുട്ബാളിനെ തെരഞ്ഞെടുത്തതെന്ന് ടാറ്റയുടെ യാത്രവാഹന വിഭാഗം മേധാവി മായങ്ക് പരീഖ് പറഞ്ഞു. അന്താരാഷ്ട്ര തലത്തില്‍ ഭൂമിശാസ്ത്രപരമായ പരിമിതികളെ മറികടന്ന് ടാറ്റ എന്ന ബ്രാന്‍ഡിനെ അവതരിപ്പിക്കാന്‍ മെസ്സിയെപ്പോലൊരു താരമാണ് ഏറ്റവും മികച്ചതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.