Posted On
date_range Updated On
date_range യുവേഫ നടപടി ചോദ്യംചെയ്ത് ബാഴ്സ
ബാഴ്സലോണ: കറ്റാലന്‍ സ്വാതന്ത്ര്യവാദികളുടെ പതാകക്കും പാട്ടിനും സ്റ്റേഡിയത്തില്‍ വിലക്കേര്‍പ്പെടുത്തിയ യുവേഫ നടപടിക്കെതിരെ ബാഴ്സലോണ കോര്‍ട് ഓഫ് ആര്ബിട്രേഷന് ഫോര്‍ സ്പോര്‍ട്സിനെ സമീപിക്കുന്നു. ചാമ്പ്യന്‍സ് ലീഗ് മത്സരത്തിനിടെ കാണികള്‍ ഉയര്‍ത്തിയ പതാകയുടെയും മുദ്രാവാക്യങ്ങളുടെയും പേരില്‍ യുവേഫ പിഴ ചുമത്തിയിരുന്നു. ഇതിനെതിരെ നല്കിയ അപ്പീല്‍ യുവേഫ തള്ളിയതോടെയാണ് പരമോന്നത കായിക തര്‍ക്കപരിഹാര കോടതിയെ സമീപിക്കുന്നത്. ബാഴ്സയുടെ ഹൃദയമായ കറ്റാലന്‍ വികാരത്തെ വ്രണപ്പെടുത്തുന്നതാണ് യൂറോപ്യന്‍ ഫുട്ബാള്‍ ഫെഡറേഷന് നടപടിയെന്നാണ് ക്ളബ് വിലയിരുത്തല്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.