Posted On
date_range Updated On
date_range ആഴ്സനല്‍ സിറ്റിയെ വീഴ്ത്തി
ലണ്ടന്‍: ഇംഗ്ളീഷ് പ്രീമിയര്‍ ലീഗിലെ കിരീടപ്പോരാട്ടക്കാര്‍ മാറ്റുരച്ച അങ്കത്തില്‍ ആഴ്സനലിന് ജയം. സ്വന്തം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ 2-1നാണ് ആഴ്സനല്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ വീഴ്ത്തിയത്. ഒന്നാം പകുതിയില്‍ തിയോ വാല്‍ക്കോട്ടും (33) ഒലിവര്‍ ജിറൂഡും (45) ആണ് ഗണ്ണേഴ്സിനുവേണ്ടി വലകുലുക്കിയത്. സിറ്റിയുടെ ആശ്വാസ ഗോള്‍ 82ാം മിനിറ്റില്‍ യായ ടുറെയുടെ ബൂട്ടിലൂടെയായിരുന്നു. ഇതോടെ പോയന്‍റ് പട്ടികയില്‍ സിറ്റിയെ മറികടന്ന് ആഴ്സനല്‍ രണ്ടാമതായി. ലെസ്റ്റര്‍ സിറ്റി (38), ആഴ്സനല്‍ (36), സിറ്റി (32) എന്നിങ്ങനെയാണ് നിലവിലെ ക്രമം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.