മെസ്സിക്കെതിരായ നികുതി വെട്ടിപ്പ് കേസ് ഉപേക്ഷിക്കണമെന്ന് അഭിഭാഷകര്‍

ലണ്ടന്‍: അന്വേഷണത്തിലും കോടതി നടപടികളിലും പിഴവുകളുള്ളതിനാല്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സിയും പിതാവ് ജോര്‍ജും പ്രതികളായ നികുതി വെട്ടിപ്പ് കേസ് ഉപേക്ഷിക്കണമെന്ന് അഭിഭാഷകര്‍. 2007 മുതല്‍ 2009 വരെ കാലയളവില്‍ സര്‍ക്കാറിന് നല്‍കേണ്ട 42 ലക്ഷം യൂറോ തട്ടിയെന്നാണ് കേസ്. ഇരുവരും വിചാരണ നേരിടണമെന്നും പ്രതികളെന്നു തെളിഞ്ഞാല്‍ 22 മാസം തടവുശിക്ഷ നല്‍കണമെന്നുമാണ് സര്‍ക്കാര്‍ അഭിഭാഷകന്‍െറ വാദം. എന്നാല്‍, സാമ്പത്തിക ഇടപാടുകള്‍ കൈകാര്യം ചെയ്തിരുന്നത് പിതാവായതിനാല്‍ മെസ്സി ആരോപണങ്ങള്‍ക്ക് മറുപടി നല്‍കേണ്ടതില്ളെന്ന് സ്പെയിന്‍ പബ്ളിക് പ്രോസിക്യൂട്ടര്‍ പറയുന്നു. ഇരുവരുടെയും വാദങ്ങളിലെ വൈരുധ്യം പരിഗണിച്ച് കേസ് ഉപേക്ഷിക്കണമെന്നാണ് അഭിഭാഷകരുടെ ആവശ്യം.

ഉറുഗ്വായ്, ബെലിസ്, സ്വിറ്റ്സര്‍ലന്‍ഡ്, യു.കെ എന്നിവിടങ്ങളിലെ വ്യാജ കമ്പനികളുടെ പേരില്‍ നിക്ഷേപിച്ച് യഥാര്‍ഥ വരുമാനം മറച്ചുവെക്കുകയായിരുന്നുവെന്ന് പ്രോസിക്യൂഷന്‍ ആരോപിച്ചിരുന്നു. കേസ് നിലവില്‍വന്ന 2013നുശേഷം നികുതി വിഭാഗത്തിന് 50 ലക്ഷം യൂറോ ഇരുവരും ചേര്‍ന്ന് നല്‍കിയിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.