മാഞ്ചസ്റ്റര്‍ സിറ്റി ഒന്നാം നമ്പര്‍

ലണ്ടന്‍: ഇംഗ്ളീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് ജയം. ഇഞ്ചുറി ടൈമില്‍ പിറന്ന ഗോളില്‍ സ്വാന്‍സീ സിറ്റിയെ 2-1ന് തകര്‍ത്ത് മുന്‍ ചാമ്പ്യന്മാര്‍ പോയന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് കയറി. കളിയുടെ 26ാം മിനിറ്റില്‍ വില്‍ഫ്രഡ് ബോണിയുടെ ഗോളിലൂടെ സിറ്റി ലീഡ് നേടിയെങ്കിലും 90ാം മിനിറ്റില്‍ ബാഫെറ്റിബി ഗോമിസിലൂടെ സ്വാന്‍സീ ഒപ്പമത്തെി. 92ാം മിനിറ്റില്‍, കെലേചി ഇഹനാചോയുടെ ഗോളാണ് സിറ്റിക്ക് വിലപ്പെട്ട മൂന്നു പോയന്‍റ് സമ്മാനിച്ചത്.
മറ്റു മത്സരങ്ങളില്‍, ക്രിസ്റ്റല്‍ പാലസ് 1-0ത്തിന് സതാംപ്ടനെയും വാറ്റ്ഫോഡ് 1-0ത്തിന് സണ്ടര്‍ലന്‍ഡിനെയും വീഴ്ത്തി. 16 കളിയില്‍ 32 പോയന്‍റുമായാണ് സിറ്റി ഒന്നാമതത്തെിയത്. 15 കളിയില്‍ ഇത്രയും പോയന്‍റുള്ള ലീസസ്റ്ററിനെയാണ് സിറ്റി പിന്തള്ളിയത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.