ന്യൂഡല്‍ഹി: ബ്രസീലിയന്‍ ഗുരുശിഷ്യന്മാര്‍ ഇന്ത്യന്‍ മണ്ണില്‍ പോരടിച്ച ഐ.എസ്.എല്‍ ഒന്നാം സെമിയുടെ ആദ്യ പാദത്തില്‍ ജയം റോബര്‍ട്ടോ കാര്‍ലോസിനൊപ്പം. ലക്ഷ്യത്തിലത്തൊതെ പാഴായ അവസരങ്ങള്‍ ഏറെക്കണ്ട മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് കാര്‍ലോസിന്‍െറ ഡല്‍ഹി ഡൈനാമോസ് ഗുരുവായ സീകോയുടെ എഫ്.സി ഗോവയെ തോല്‍പിച്ചത്. ലീഗില്‍ ഒന്നാമതായ ഗോവക്ക് നാലാം സ്ഥാനവുമായി സെമിയിലേക്ക് യോഗ്യത നേടിയ ഡല്‍ഹിക്ക് ഒരു ഘട്ടത്തിലും വെല്ലുവിളി ഉയര്‍ത്താനായില്ല. 42ാം മിനിറ്റില്‍ ഹെഡറിലൂടെ വലകുലുക്കിയ റോബിന്‍ സിങ്ങാണ് രണ്ടാം പാദത്തിനിറങ്ങുമ്പോള്‍ ഡല്‍ഹിക്ക് ആത്മവിശ്വാസം നല്‍കാനുതകുന്ന ഒരു ഗോള്‍ വിജയത്തിനു പിന്നിലെ നായകന്‍.
അപ്രതീക്ഷിതമായ നാലു മാറ്റങ്ങളുമായാണ് ആതിഥേയരായ ഡല്‍ഹി കളിക്കാനിറങ്ങിയത്. പ്ളെയിങ് ഇലവനിലെ സ്ഥിരം സാന്നിധ്യമായിരുന്ന ഹാന്‍സ് മുല്‍ദര്‍, സോഡിലിങ്ലിയാന തൊചവ്ങ്, സൗവിക് ചക്രബര്‍ത്തി, സെയിംലെന്‍ ദൗന്‍ഗല്‍ എന്നിവര്‍ ബെഞ്ചിലിരുന്നപ്പോള്‍ ഷൈലോ മല്‍സവ്ലുവാംഗ, റോബര്‍ട്ട് ലാല്‍ത്ലമുവാന, സെഹ്നജ് സിങ്, ഗുസ്താവോ ഡോസ് സാന്‍േറാസ് എന്നിവര്‍ 4-4-1-1 ഫോര്‍മേഷനില്‍ ആദ്യ ഇലവനില്‍ ഇറങ്ങി. ഗോവ നിരയിലും കാര്യമായ മാറ്റങ്ങളുണ്ടായിരുന്നു. എലിറ്റണ്‍ ആന്‍ഡ്രെഡ്, ദേബബ്രത റോയ്, ബിക്രംജിത് സിങ്, ഡെന്‍സണ്‍ ദേവദാസ്, മന്ദാര്‍ റാവു ദേശായ്, ഡുഡു ഒമഗ്ബെമി എന്നിവര്‍ യഥാക്രമം ലക്ഷ്മികാന്ത് കട്ടിമണി, രാജു ഗെയ്ക്വാദ്, നാരായണ്‍ ദാസ്, ഗ്രിഗറി അര്‍ണൊലിന്‍, ലിയോ മൗറ, സി. സബീത്ത് എന്നിവര്‍ക്കായി വഴിമാറി. നാലാം മിനിറ്റു മുതല്‍ ഡല്‍ഹിയുടെ വഴിയില്‍ അവസരങ്ങള്‍ ഒഴുകിയത്തെി. എന്നാല്‍, ഫിനിഷിങ്ങിലെ പോരായ്മ മുഴച്ചുനിന്നു. അധികം വൈകാതെ ഗോവന്‍ കാലുകളും അവസരങ്ങളുമായി മത്സരത്തില്‍ നിറയാനുള്ള ശ്രമംനടത്തിയെങ്കിലും ലക്ഷ്യം അകന്നുനിന്നു. ഡല്‍ഹിക്കായി ഡോസ് സാന്‍േറാസിന്‍െറ തകര്‍പ്പന്‍ പ്രകടനം വീണ്ടും ദൃശ്യമായി.
പ്രതിരോധത്തിന്‍െറയും ഗോള്‍കീപ്പിങ്ങിന്‍െറയും മികവ് ഇരുപക്ഷവും തുടര്‍ന്നപ്പോള്‍ ഗോള്‍ അകന്നുനിന്നു. ആദ്യ പകുതിയുടെ 42ാം മിനിറ്റിലാണ് ആ കുടുക്ക് പൊട്ടിയത്.വലതുവിങ്ങില്‍ ഗോവയുടെ നാരായണ്‍ ദാസിനെ അനായാസം വെട്ടിച്ച ഡോസ് സാന്‍േറാസ് ചികാവോയിലേക്ക് പന്ത് മറിച്ചുനല്‍കി.ബോക്സിനകത്തേക്ക് ചികാവോ നല്‍കിയ ക്രോസില്‍ തലവെച്ച റോബിന്‍ സിങ് പന്ത് ചത്തെിയിടുമ്പോള്‍ കണ്ടുനില്‍ക്കാനേ ഗോവന്‍ പ്രതിരോധത്തിനായുള്ളൂ. രണ്ടാം പകുതിയില്‍ ഇരുടീമുകളും മത്സരിച്ച് അവസരങ്ങള്‍ പാഴാക്കിയപ്പോള്‍ വീണ്ടുമൊരു ഗോള്‍ പിറവിയുണ്ടായില്ല. അടുത്ത ചൊവ്വാഴ്ച ഗോവയുടെ ഹോം ഗ്രൗണ്ടായ ഫട്ടോഡ സ്റ്റേഡിയത്തിലാണ് രണ്ടാം പാദം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.