Posted On
date_range Updated On
date_range സന്നാഹമത്സരം: ലങ്കയെ വിറപ്പിച്ച് എസ്.ബി.ടി കീഴടങ്ങി
കഴക്കൂട്ടം: 11ാമത് സാഫ് ഫുട്ബാളിനോടനുബന്ധിച്ച് നടന്ന സന്നാഹമത്സരത്തില്‍ മുന്‍ ചാമ്പ്യന്മാരായ ശ്രീലങ്കയെ വിറപ്പിച്ച് എസ്.ബി.ടിയുടെ ചുണക്കുട്ടികള്‍ കീഴടങ്ങി. വ്യാഴാഴ്ച ഉച്ചക്ക് കാര്യവട്ടം എല്‍.എന്‍.സി.പി.ഇയില്‍ നടന്ന മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് എസ്.ബി.ടി അടിയറവ് പറഞ്ഞത്. കളിയുടെ തുടക്കം മുതല്‍ ശ്രീലങ്കക്ക് മേല്‍ വ്യകw്തമായ ആധിപത്യം പുലര്‍ത്തിയ എസ്.ബി.ടിക്ക് പക്ഷേ വലകുലുക്കാന്‍ സാധിക്കാതെ വന്നതോടെ അര്‍ഹിച്ച വിജയം വഴുതിപ്പോവുകയായിരുന്നു. 35ാം മിനിറ്റില്‍ ജ്ഞാനരൂപനാണ് ശ്രീലങ്കക്ക് വേണ്ടി സ്കോര്‍ ചെയ്തത്. ഗോള്‍ വീണതോടെ പൊരുതിക്കളിച്ച എസ്.ബി.ടിക്ക് അവസാന നിമിഷം ആസിഫ് സഹീറും മാര്‍ട്ടിന്‍ ജോണും മികച്ച രണ്ട് അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും ഗോളാക്കാനായില്ല. കെ.എസ്.ഇ.ബി, ഏജീസ് ടീമുകളുമായാണ് ശ്രീലങ്കക്ക് ഇനിയുള്ള മത്സരങ്ങള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.