ഫിഫ റാങ്കിങ്ങിൽ ഇന്ത്യക്ക് മുന്നേറ്റം

സൂറിക്: ഫുട്ബാള്‍ ലോക റാങ്കിങ്ങില്‍ ആറു പടി കയറി ഇന്ത്യ 166ാം റാങ്കിലത്തെി. വ്യാഴാഴ്ച ഇറങ്ങിയ പുതിയ ഫിഫ റാങ്കിങ്ങിലാണ് ഇന്ത്യക്ക് മുന്നേറ്റമുണ്ടായത്. ലോകകപ്പ് ഏഷ്യന്‍ മേഖല യോഗ്യത മത്സരങ്ങളില്‍ തുടര്‍ച്ചയായ അഞ്ച് തോല്‍വിയെ തുടര്‍ന്ന് 172ാം റാങ്കിലായിരുന്നു ഇന്ത്യ. എന്നാല്‍, നവംബര്‍ രണ്ടിന് ഗുവാമിനെ 1-0ത്തിന് തോല്‍പിച്ചത് പുതിയ റാങ്കിങ്ങില്‍ ഗുണം ചെയ്തു.
കഴിഞ്ഞ മാസം, ചരിത്രത്തിലാദ്യമായി ലോക ഒന്നാം നമ്പര്‍ സ്ഥാനത്തത്തെിയ ബെല്‍ജിയം റാങ്കിങ് നിലനിര്‍ത്തി. ഒന്നാം സ്ഥാനക്കാരായിട്ടായിരിക്കും ബെല്‍ജിയം ഈ വര്‍ഷത്തോട് വിടപറയുന്നത്. ലോകകപ്പ് റണ്ണര്‍അപ്പുകളായ അര്‍ജന്‍റീന മുന്നില്‍നിന്ന് രണ്ടാം സ്ഥാനത്തേക്ക് കയറി. ലോക ജേതാക്കളായ ജര്‍മനി നാലാം റാങ്കിലേക്ക് വീഴുകയും ചെയ്തു. മൂന്നു സ്ഥാനം കയറിവന്ന സ്പെയിനാണ് മൂന്നാമത്. ചിലി അഞ്ചാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ ബ്രസീല്‍ രണ്ടുപടി കയറി ആറിലത്തെി. മൂന്നാം സ്ഥാനം നഷ്ടമായ പോര്‍ചുഗല്‍ ഏഴാമതും ഒരു സ്ഥാനം ഇറങ്ങിയ കൊളംബിയ എട്ടാമതുമാണ്. ഒമ്പത്, പത്ത് സ്ഥാനങ്ങളിലുള്ള ഇംഗ്ളണ്ടും ആസ്ട്രിയയും റാങ്കിങ് നിലനിര്‍ത്തി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.