ലീഗ് കപ്പ്: സിറ്റി സെമിയില്‍

ലണ്ടന്‍: ബെല്‍ജിയം താരം കെവിന്‍ ഡി ബ്രൂയിന്‍െറ ഇരട്ട ഗോള്‍ മികവില്‍ ഹള്‍സിറ്റിയെ 4-1ന് തകര്‍ത്ത് മാഞ്ചസ്റ്റര്‍ സിറ്റി ഇംഗ്ളീഷ് ലീഗ് കപ്പ് സെമിയില്‍. എവര്‍ട്ടന്‍, സ്റ്റോക് സിറ്റി എന്നിവരും ജയത്തോടെ സെമിയില്‍ കടന്നു. എവര്‍ട്ടന്‍ മിഡ്ല്‍സ്ബ്രോയെ മറുപടിയില്ലാത്ത രണ്ട് ഗോളിന് തോല്‍പിച്ചപ്പോള്‍ സ്റ്റേക് സിറ്റി 2-0ത്തിന് ഷെഫീല്‍ഡിനെ തോല്‍പിച്ചു.

ഇംഗ്ളീഷ് പ്രീമിയര്‍ ലീഗിലെ ഉജ്വല ഫോമുമായിറങ്ങിയ സിറ്റി എതിരാളിയെ നിലംപരിശാക്കിയാണ് സെമി പ്രവേശം ആഘോഷിച്ചത്.
12ാം മിനിറ്റില്‍ വില്‍ഫ്രഡ് ബോണിയിലൂടെ ലീഡ് നേടിയ സിറ്റി അവസാന ഏഴ് മിനിറ്റിനുള്ളില്‍ മൂന്ന് ഗോള്‍ കൂടി നേടിയാണ് വിജയമുറപ്പിച്ചത്. 80ാം മിനിറ്റില്‍ കെലേചി ഹെനാചോയിലൂടെയായിരുന്നു രണ്ടാം ഗോള്‍. 82, 87 മിനിറ്റില്‍ ഡിബ്രുയിനും കൂടി ലക്ഷ്യം കണ്ടതോടെ സിറ്റിയുടെ ജയം സമ്പൂര്‍ണമായി.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.