മെൽബൺ: കാട്ടുതീയുടെ ദുരിതത്തിൽ പുകയുന്ന ആസ്ട്രേലിയയെ കൈപിടിച്ച് ഉയർത്തുകയാ ണ് കായിക താരങ്ങൾ. ക്രിക്കറ്റ്, ടെന്നിസ്, ഗോൾഫ്, ഫുട്ബാൾ തുടങ്ങി വിവിധ ഇനങ്ങളിൽ നിന ്നുള്ള താരങ്ങൾ ഒറ്റക്കും ടീമായും ദുരിതാശ്വാസ നിധിയിലേക്ക് പണം കണ്ടെത്തുന്നു. ഷെയ്ൻ വോണിെൻറ തൊപ്പി 4.96 കോടി രൂപ ലേലത്തിന് വിറ്റത് വെള്ളിയാഴ്ചയായിരുന്നു.
മാക്സ്വെല്ലും, ക്രിസ് ലിന്നുമെല്ലാം ബിഗ്ബാഷിലെ ഓരോ സിക്സിനും 250 ഡോളർ തോതിൽ സംഭാവന നൽകുന്നു. ടെന്നിസിലെ എയ്സും പണമായി മാറുന്നു. ഇതിനിടയിൽ ആസ്ട്രേലിയയിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് സംപ്രേഷണ അവകാശമുള്ള ഒപ്റ്റസ് സ്പോർട്സ് ചാനൽ ഈ ആഴ്ചയിലെ ഓരോ ഗോളിനും ആയിരം ഓസീസ് ഡോളർ വീതമാണ് സംഭാവന പ്രഖ്യാപിച്ചത്.
22ാം മാച്ച് വീക്കായ ഇന്നലെയും ഇന്നുമായി നടക്കുന്ന പത്തു മത്സരങ്ങളിൽ ഓരോ ടീമും അടിക്കുന്ന ഗോളുകൾക്കാണ് ഒപ്റ്റസ് ആയിരം ഡോളർ വീതം നൽകുന്നത്.
മാറ്റിെൻറ സേവിനും സംഭാവന
ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് ബ്രൈറ്റണിെൻറ ആസ്ട്രേലിയൻ ഗോൾ കീപ്പർ മാറ്റ് റയാൻ ഓരോ സേവിനും 500 ഓസീസ് ഡോളർ വീതം സംഭാവന നൽകും. കാട്ടുതീക്ക് ഇരയായ വന്യജീവികൾക്ക് സംരക്ഷണം ഒരുക്കുന്നതിനാണ് മാറ്റിെൻറ സംഭാവന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.