വാരാണസി: ഫെറേഷന്‍ കപ്പ് വോളിയില്‍ കേരളത്തിന് കിരീട നഷ്ടത്തിന്‍െറ ദിനം. പുരുഷവിഭാഗം ഫൈനലില്‍ സര്‍വിസസിനോട് 3-1ന് തോറ്റപ്പോള്‍, വനിതകള്‍ റെയില്‍വേക്ക് മുന്നില്‍ ഇതേ സ്കോറിന് കീഴടങ്ങി. ടൂര്‍ണമെന്‍റിലുടനീളം സ്വപ്നകുതിപ്പ് നടത്തിയ പുരുഷ ടീം ആദ്യ സെറ്റ് ജയിച്ച ശേഷമായിരുന്നു മലയാളി താരം വിജേഷിന്‍െറ നേതൃത്വത്തിലുള്ള സര്‍വിസസിനോട് കീഴടങ്ങിയത്. സ്കോര്‍: 25-18, 20-25, 19-25, 19-25.
റൗണ്ട് റോബിനായി നടന്ന വനിത വിഭാഗത്തില്‍ റെയില്‍വേ 25-18, 25-15, 18-25, 29-27 സ്കോറിനാണ് കേരളത്തെ കീഴടക്കിയത്. നിര്‍ണായമായ അവസാന സെറ്റില്‍ ടൈബ്രേക്കര്‍ പോരാട്ടത്തിനൊടുവിലായിരുന്നു ടിജി രാജുവും സംഘവും കീഴടങ്ങിയത്. പുരുഷ ഫൈനലില്‍ തൊട്ടതെല്ലാം പിഴച്ച ദിവസമായിരുന്നു കേരളത്തിന്. ആദ്യ സെറ്റില്‍ അനായാസം ജയിച്ചെങ്കിലും രണ്ടാം സെറ്റ് മുതല്‍ താളംതെറ്റിത്തുടങ്ങി. സര്‍വ് മുതല്‍ ബ്ളോക്കും സ്മാഷും വരെ ഉന്നംതെറ്റി. രണ്ടും മൂന്നും സെറ്റില്‍ പ്രതിരോധിച്ച് കളിച്ച സര്‍വിസസ് എളുപ്പം പോയന്‍റുകള്‍ പിടിച്ച് മുന്നേറിയപ്പോള്‍, കേരളം തിരിച്ചുവരാനാവാതെ പതറി. നാലാം സെറ്റില്‍ ഒരുഘട്ടത്തില്‍ ലീഡ് നേടിയ ശേഷമായിരുന്നു തോല്‍വി വഴങ്ങിയത്. ലാല്‍ സുജന്‍, ജിതിന്‍ എന്നിവരാണ് സര്‍വിസസിലെ മറ്റു മലയാളി താരങ്ങള്‍.കിരീടം നഷ്ടമായതില്‍ നിരാശയുണ്ടെങ്കിലും ടൂര്‍ണമെന്‍റിലുടനീളം മികച്ച പ്രകടനമായിരുന്നു കേരളത്തിന്‍േറതെന്ന് കോച്ച് അബ്ദുല്‍ നാസര്‍ പ്രതികരിച്ചു. സണ്ണി ജോസഫാണ് വനിതാ ടീം കോച്ച്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.