സിംബാബ്​വെയെ തരിപ്പണമാക്കി; ആദ്യ ഏകദിനത്തിൽ അഫ്​ഗാനിസ്​താന്​ 154 റൺ​സി​െൻറ ജയം

ഷാർജ: ട്വൻറി20 പരമ്പര നേട്ടത്തിനു പിന്നാലെ ഏകദിനത്തിലും അഫ്​ഗാനിസ്​താ​​െൻറ വിജയക്കുതിപ്പ്​. സിംബാബ്​വെക്കെതിരായ ആദ്യ ഏകദിനത്തിൽ അഫ്​ഗാനിസ്​താന്​ 154 റൺ​സി​​െൻറ തകർപ്പൻ ജയം. ആദ്യം ബാറ്റുചെയ്​ത അഫ്​ഗാൻ, റഹ്​മത്​ ഷായുടെ സെഞ്ച്വറി (114) പ്രകടനത്തിൽ അഞ്ചു വിക്കറ്റ്​ നഷ്​ടത്തിൽ 333 റൺസി​​െൻറ കൂറ്റൻ സ്​കോർ ഉയർത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ സിംബാബ്​വെ റാഷിദ്​ഖാ​​െൻറ ബൗളിങ്ങിനു മുന്നിൽ കറങ്ങിവീണപ്പോൾ 179 റൺസിന്​ തകർന്നടിഞ്ഞു. സോളമൻ മീറെയാണ് (34)​ സിംബാബ്​വെ നിരയിൽ ടോപ്​ സ്​കോറർ. ​െഎ.പി.എൽ താരങ്ങളായ റാഷിദ്​ ഖാൻ നാലും മുജീബ്​ സദ്​റാൻ രണ്ടും വിക്കറ്റ്​ വീഴ്​ത്തി. നേരത്തേ, രണ്ട്​ മത്സരങ്ങളടങ്ങിയ ട്വൻറി20 പരമ്പര അഫ്​ഗാൻ തൂത്തുവാരിയിരുന്നു. 
 

Tags:    
News Summary - Zimbabwe vs Afghanistan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.