Posted On
date_range Updated On
date_range വിരമിക്കൽ 2019 ലോകകപ്പിനു ശേഷം ആലോചിക്കാം -യുവരാജ്
ന്യൂഡൽഹി: 2019ൽ ഇംഗ്ലണ്ടിലും വെയിൽസിലുമായി നടക്കുന്ന ലോകകപ്പ് തന്നെയാണ് തെൻറ ലക്ഷ്യമെന്ന് ഉറപ്പിച്ച് ഇന്ത്യൻ ക്രിക്കറ്റ് താരം യുവരാജ് സിങ്. 2019 അവസാനിച്ച ശേഷം തുടര്‍ന്ന് കളിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുമെന്ന് യുവരാജ് സിങ് പറഞ്ഞു. 2000ത്തില്‍ അന്താരാഷ്ട്ര ക്രിക്കറ്റ് കരിയർ ആരംഭിച്ചതാണ്. ഇപ്പോള്‍ 18 വര്‍ഷം പിന്നിട്ടു. 2019ല്‍ തീര്‍ച്ചയായും ഇതിലൊരു തീരുമാനമുണ്ടാകുമെന്നും യുവരാജ് പറഞ്ഞു. 2017 ജൂണിലാണ് യുവി അവസാനമായി ഏകദിനത്തിൽ ഇന്ത്യൻ ജഴ്സിയണിഞ്ഞത്. നിലവിൽ െഎ.പി.എല്ലിൽ കിങ്സ് ഇലവൻ പഞ്ചാബിനായാണ് 36കാരനായ ഇന്ത്യൻ ഒാൾറൗണ്ടർ കളത്തിലിറങ്ങുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.