യൂ​നു​സ്​​ഖാ​നും  വി​ര​മി​ക്കു​ന്നു

ഇസ്ലാമാബാദ്: വിൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയോടെ രാജ്യാന്തര ക്രിക്കറ്റ് കരിയറിന് അന്ത്യം കുറിക്കുന്നതായി പാകിസ്താെൻറ വിശ്വസ്തനായ ബാറ്റ്സ്മാൻ യൂനുസ്ഖാനും. ഇൗ മാസം ആരംഭിക്കുന്ന മൂന്ന് ടെസ്റ്റുകളടങ്ങിയ പരമ്പരക്കു പിന്നാലെ 17 വർഷത്തെ രാജ്യാന്തര കരിയർ അവസാനിപ്പിക്കുകയാണെന്ന് 40കാരനായ യൂനുസ്ഖാൻ അറിയിച്ചു. ക്യാപ്റ്റൻ മിസ്ബാഹുൽ ഹഖ് വിരമിക്കൽ പ്രഖ്യാപിച്ച് രണ്ടുദിവസം കഴിയുേമ്പാഴാണ് യൂനുസ്ഖാെൻറ തീരുമാനമെത്തുന്നത്. ഇതോടെ, വിൻഡീസിനെതിരെ ഏപ്രിൽ 21ന് തുടങ്ങി മേയ് 14ന് അവസാനിക്കുന്ന പരമ്പര പാക് ക്രിക്കറ്റിലെ രണ്ട് നായകരുടെ വിടവാങ്ങൽ പോരാട്ടമാവും.

2000 ഫെബ്രുവരിയിൽ ശ്രീലങ്കക്കെതിരായ പരമ്പരയോടെ ടെസ്റ്റിൽ അരങ്ങേറ്റംകുറിച്ച യൂനുസ്ഖാൻ 2015 നവംബറിൽ ഏകദിനവും 2010 ഡിസംബറിൽ ട്വൻറി20യും മതിയാക്കിയിരുന്നു. സ്ഥിരതയാർന്ന ബാറ്റിങ്ങുമായി ടെസ്റ്റിൽ തുടർന്ന യൂനുസ്ഖാൻ പാകിസ്താെൻറ ഏറ്റവും ഉയർന്ന റൺവേട്ടക്കാരനായാണ് പടിയിറങ്ങുന്നത്. മിയാൻദാദിെൻറ റെക്കോഡ് (8832 റൺസ്) മറികടന്ന യൂനുസ് 10,000 റൺസ് തികക്കുന്ന ആദ്യ പാക് ക്രിക്കറ്റർ എന്ന ബഹുമതിയിൽനിന്ന് 23 റൺസ് അകലെയാണിപ്പോൾ. 115 ടെസ്റ്റിൽനിന്നാണ് ഇത്രയും റൺസ്. 34 സെഞ്ച്വറിയും 32 അർധസെഞ്ച്വറിയും ചേർന്നതാണ് കരിയർ റെക്കോഡ്. 
Tags:    
News Summary - Younis Khan to retire after West Indies Tests

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.