Posted On
date_range Updated On
date_range ലോകമീറ്റ്: മരത്തണിൽ ഒന്നാമതായി കെനിയയുടെ റുത് ചെപ്ൻഗെറ്റിച്ചിന് സ്വർണം
ദോഹ: അതുവരെ വാഹനങ്ങൾ നാലുഭാഗവും ഇരമ്പിയാർക്കുന്ന റോഡായിരുന്നു അത്. ലോക അത്ല റ്റിക്സ് മീറ്റിെൻറ മാരത്തൺ മത്സരങ്ങൾക്കായി ദിവസങ്ങൾക്ക് മുേമ്പ റോഡ് സജ്ജമായി, പട ുകൂറ്റൻ തൂണുകളിൽ വമ്പൻ ലൈറ്റുകൾ തെളിഞ്ഞു. മീറ്റിെൻറ ചരിത്രത്തിലാദ്യമായി അർധരാത്രിയിലെ മാരത്തൺ. ആ പുതുപ്പിറവിക്കായി കൃത്രിമവെളിച്ചത്തിെൻറ ‘പകലിലേക്ക്’ ഒഴുകിയെത്തിയത് സ്ത്രീകളും കുട്ടികളുമടക്കം ആയിരങ്ങൾ. വെള്ളിയാഴ്ച അർധരാത്രി 12ഒാടെ ആരംഭിച്ച വനിതകളുെട മാരത്തൺ കാണാനായി വൈകുന്നേരത്തോടെ തന്നെ ജനം ദോഹ കോർണിഷിലേക്ക് നീങ്ങിത്തുടങ്ങിയിരുന്നു.
അവധിദിനമായ വെള്ളിയാഴ്ചയും സർവിസ് തുടങ്ങിയ മെേട്രായിലേറി വൻ ജനസഞ്ചയമാണ് മണിക്കൂറുകൾക്കുമുമ്പുതന്നെ കോർണിഷിൽ തട്ടിച്ചുകൂടിയത്. ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി ചരിത്ര മാരത്തൺ വെടിപൊട്ടിച്ച് ഉദ്ഘാടനം ചെയ്തു. ഒന്നാമതെത്തി ചാമ്പ്യൻഷിപ്പിലെ തന്നെ ആദ്യസ്വർണത്തിൽ മുത്തമിട്ടത് കെനിയയുടെ റുത് ചെപ്ൻഗെറ്റിച്ച് എന്ന 25കാരി. സമയം രണ്ടു മണിക്കൂർ 32 മിനിറ്റ് 43 സെക്കൻഡ്. വനിതകളുെട മാരത്തൺ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ സമയമാണിത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.