മുംബൈ: ക്രിക്കറ്റിലെ രാജാക്കന്മാരായ ആസ്ട്രേലിയയെ ഇന്ത്യ 4-0ത്തിന് തോല്‍പിച്ചാലും അദ്ഭുതപ്പെടാനില്ളെന്ന് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി. ആസ്ട്രേലിയക്ക് ഈ സന്ദര്‍ശനം ഏറെ പ്രയാസകരമായിരിക്കും. ഞാന്‍ ക്രിക്കറ്റില്‍ പ്രവചനം നടത്താറില്ല. എന്നാല്‍, വരാനിരിക്കുന്ന ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ 4-0ത്തിന് വിജയിച്ചാല്‍ അദ്ഭുതപ്പെടാനില്ല. 25 വര്‍ഷത്തോളമായി നാട്ടില്‍ ഇന്ത്യയെ വെല്ലാന്‍ ആരുമില്ളെന്നതിന് കാരണം സ്പിന്നര്‍മാരാണ്. എന്‍െറ കാലഘട്ടത്തില്‍ കുംബ്ളെയും ഹര്‍ഭജനും സ്പിന്‍കരുത്തില്‍ എതിരാളികളെ കുരുക്കി. ഇപ്പോള്‍ അശ്വിനും ജദേജയും. ഒന്നിനുപിറകെ ഒന്നായി ഇന്ത്യയില്‍ സ്പിന്നര്‍മാര്‍ വളര്‍ന്നുകൊണ്ടേയിരിക്കുകയാണ്. അമിത് മിശ്ര, യുസ്വേന്ദ്ര ചാഹല്‍, ജയന്ത് യാദവ് ഇവരില്‍ ആര്‍ക്കെങ്കിലും പന്തേല്‍പിച്ചാല്‍ നിങ്ങള്‍ക്ക് ഉടനെ ജയം കൈക്കലാക്കാം -ഗാംഗുലി പറഞ്ഞു. ക്യാപ്റ്റന്‍ വിരാട് കോഹ്ലിയെ പ്രശംസിക്കാനും ഗാംഗുലി മറന്നില്ല. നായകന്‍, ബാറ്റ്സ്മാന്‍ എന്നീ റോളുകളില്‍ കോഹ്ലി മികച്ചവനാണെന്നും ഗാംഗുലി പറഞ്ഞു. 2001ല്‍ കങ്കാരുപ്പടയെ ഇന്ത്യയില്‍ 2-1ന് തോല്‍പിച്ചപ്പോള്‍ ക്യാപ്റ്റന്‍െറ റോളില്‍ ഗാംഗുലിയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.