കേപ് ടൗൺ: വനിതാ ക്രിക്കറ്റില്‍ ഇന്ത്യക്കു ലോക റെക്കോര്‍ഡുകൾ പെയ്തിറങ്ങിയ ദിവസമായിരുന്നു ഇന്നലെ. ദക്ഷിണാഫ്രിക്കയിലെ പോചെ ഫ്സ്ഫ്രുമിൽ നടക്കുന്ന ചതുര്‍രാഷ്ട്ര ടൂര്‍ണമെന്റിൽ അയർലൻഡിനെതിരെ ഇന്ത്യൻ ഓപണർമാരായ ദീപ്തി ശര്‍മയും പൂനം റൗത്തും അടിച്ചെടുത്തത് 320 റണ്‍സിന്റെ ലോക റെക്കാര്‍ഡ്. മത്സരത്തിൽ ഇന്ത്യ 249 റൺസിന്‍റെ വൻ ജയം സ്വന്തമാക്കുകയും ചെയ്തു.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറില്‍ മൂന്നു വിക്കറ്റിന് 358 റണ്‍സെടുത്തു. ഇന്ത്യയുടെ ഏറ്റവും വലിയ ടീം ടോട്ടലാണിത്. 2004ൽ വെസ്റ്റിൻഡീസിനെതിരെയെടുത്ത 298 റൺസ് ഇതോടെ രണ്ടാമതായി. മറുപടി ബാറ്റിങ്ങിൽ അയർലൻഡ് 40 ഓവറിൽ 109 റൺസിന് എല്ലാവരും പുറത്തായി.
160 പന്ത് നേരിട്ട് 188 റണ്‍സെടുത്ത ദീപ്തി 27 ഫോറും രണ്ടു സിക്സും പറത്തി. വനിതാ ക്രിക്കറ്റിലെ മികച്ച രണ്ടാമത്തെ വ്യക്തിഗത സ്കോറാണിത്. 116 പന്തില്‍ 109 റണ്‍സ് നേടിയ പൂനം ഔട്ടായി. ദീപ്തി-പൂനം കൂട്ടുകെട്ട് 45.3 ഓവറിലാണ് പിരിഞ്ഞത്. 11 ഫോറാണ് പൂനം പായിച്ചത്. അവസാന ഓവറുകളില്‍ ശിഖ പാണ്ഡെ (27)യും സ്കോറുയർത്തി.
വനിതാ ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ ബെലിൻഡ ക്ലാർക്കിന്റെ (229 നോട്ടൗട്ട്) പേരിലാണ്. ഡെൻമാർക്കിനെതിരെയായിരുന്നു ആസ്ട്രേലിയൻ താരത്തിൻെറ നേട്ടം. പരമ്പരയിൽ നേരത്തേ ഇന്ത്യൻ താരം ജുലാൻ ഗോസ്വാമി ഏകദിന വിക്കറ്റ് വേട്ടക്കാരിൽ ഒന്നാമതെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.