Posted On
date_range Updated On
date_range 2017 വനിതാ ലോകകപ്പ്: കാണികളുടെ എണ്ണത്തിൽ 300 ശതമാനം വർധനവ്
ദുബൈ: 2017 ഐ.സി.സി. വനിതാ ലോകകപ്പിൽ കാണികളുടെ എണ്ണത്തിൽ 300 ശതമാനം വർധനവുണ്ടായതായി ഐ.സി.സി. 2013 ലോകകപ്പുമായി താരതമ്യപ്പെടുത്തിയാണ് വർധനവ്. 180 ദശലക്ഷത്തിലധികം പേർ ലോകകപ്പ് കണ്ടതായാണ് കണക്കാക്കപ്പെടുന്നത്. ഇതിൽ 156 ദശലക്ഷം പേരും ഇന്ത്യയിൽ നിന്നുള്ളവരാണ്.
ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ഫൈനൽ പോരാട്ടത്തിന് സാമൂഹികമാധ്യമങ്ങളിൽ രൂപപ്പെട്ട #WWC17Final എന്ന ഹാഷ്ടാഗ് വനിതകളുടെ കായിക ഫൈനലിൽ ഏറ്റവുമധികം ട്വീറ്റ് ചെയ്ത ഹാഷ്ടാഗ് ആയാണ് വിലയിരുത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.