ഗയാന: അയർലൻഡിനെ 52 റൺസിന് തോൽപിച്ച് വനിത ട്വൻറി20 ലോകകപ്പിൽ ഹർമൻപ്രീത് കൗറും സംഘവും സെമിയിൽ. ആദ്യം ബാറ്റുച െയ്ത ഇന്ത്യ നിശ്ചിത ഒാവറിൽ ഉയർത്തിയ 145 റൺസിനെതിരെ അയർലൻഡ് പൊരുതി നോക്കിയെങ്കിലും 93 റൺസെടുക്കാനേ സാധിച്ചുള്ളൂ. ഇന്ത്യക്കായി രാധ റായുഡു മൂന്നും ദീപ്തി ശർമ രണ്ടും വിക്കറ്റ് വീഴ്ത്തി. ഇസെബെൽ ജോയ്സാണ്(33) അയർലൻഡിെൻറ ടോപ് സ്കോറർ.
ഇതോടെ, മൂന്നു മത്സരത്തിൽ മൂന്നും ജയിച്ച ഇന്ത്യ ആസ്ട്രേലിയയോടൊപ്പം ഒരു കളി ബാക്കിയിരിക്കെ നോക്കൗട്ടിൽ പ്രവേശിച്ചു. നേരത്തെ, ന്യൂസിലൻഡിനെയും പാകിസ്താനെയും ഇന്ത്യ തോൽപിച്ചിരുന്നു. അവസാന മത്സരത്തിൽ ഇന്ത്യ ആസ്ട്രേലിയയെ നേരിടും. സ്കോർ-ഇന്ത്യ: 145/^6(20 ഒാവർ), അയർലൻഡ്: 93/8(20 ഒാവർ).
മിതാലി രാജിെൻറ (51) അർധസെഞ്ച്വറി മികവിലാണ് ഇന്ത്യ മികച്ച സ്കോറിലേക്കെത്തിയത്. ടോസ് നേടിയ അയർലൻഡ് ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ഒാപൺമാരായ മിതാലി രാജും സ്മൃതി മന്ദാനയും ഇന്ത്യക്ക് മികച്ച തുടക്കം നൽകി. 67 റൺസിെൻറ പാട്ണർഷിപ്പിനൊടുവിൽ സ്മൃതി മന്ദാനയെ (33) പുറത്താക്കി കിം ഗ്രെയ്താണ് അയർലൻഡിന് ആദ്യ വിക്കറ്റൊരുക്കുന്നത്.
കൂറ്റൻ സ്കോറിലേക്ക് ഇന്ത്യ നീങ്ങുമെന്ന് തോന്നിച്ച മത്സരത്തിൽ ആദ്യ വിക്കറ്റ് പോയതിനു പിന്നാലെ ഒാരോരുത്തരായി പെെട്ടന്ന് മടങ്ങി. അർധസെഞ്ച്വറിയിലേക്ക് നീങ്ങിയ മിതാലിക്ക് പിന്തുണ നൽകാൻ ആരുമുണ്ടായില്ല. ജെമീമ (18), ഹർമൻപ്രീത്(7), വേദ കൃഷ്ണമൂർത്തി (9), ഹേമലത (4) എന്നിവർക്കും അവസാനത്തിൽ തിളങ്ങാനായില്ല. 19ാം ഒാവറിലാണ് മിതാലി പുറത്താവുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.