സിഡ്നി: ദക്ഷിണാഫ്രിക്കയും ഇംഗ്ലണ്ടും വനിത ട്വൻറി20 ലോകകപ്പ് െസമിയിൽ. ഗ്രൂപ് ബിയിൽ പാകിസ്താനെ 17 റൺസിന് തോൽപിച്ചാണ് ദക്ഷിണാഫ്രിക്ക ഗ്രൂപ്പിൽ ഒന്നാമതെത്തി ഇന്ത്യക്കുശേഷം സെമിയിൽ കടക്കുന്ന രണ്ടാമത്തെ ടീമായത്.
ആദ്യം ബാറ്റുചെയ്ത ദക്ഷിണാഫ്രിക്ക ലോറ വോൾവാർട്ടിെൻറ (53 നോട്ടൗട്ട്) അർധസെഞ്ച്വറി മികവിൽ നിശ്ചിത ഓവറിൽ ആറിന് 136 റൺസെടുത്തു. അലിയ റിയാസും (39 നോട്ടൗട്ട്) ജവേരിയ ഖാനും (31) തിളങ്ങിയെങ്കിലും പാകിസ്താന് അഞ്ചുവിക്കറ്റ് നഷ്ടത്തിൽ 119 റൺസെടുക്കാനാണ് സാധിച്ചത്.
വെസ്റ്റിൻഡീസിനെ 46 റൺസിന് തോൽപിച്ചാണ് ഇംഗ്ലണ്ടിെൻറ പ്രയാണം. ഓൾറൗണ്ടർ നാറ്റ് സകിവെറുടെ (57) അർധസെഞ്ച്വറി മികവിൽ 144 റൺസ് വിജയലക്ഷ്യം ഉയർത്തിയ ഇംഗ്ലണ്ട് സ്പിന്നർമാരുടെ മികവിൽ കരീബിയൻസിനെ 17.1 ഓവറിൽ 97 റൺസിന് പുറത്താക്കി. സോഫി എക്സെൽടണും (3/7) സാറ ഗ്ലെനുമാണ് (2/16) കെണിയൊരുക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.