ഗ്രോസ്-െഎലൻഡ്: വെസ്റ്റിൻഡീസ്-അഫ്ഗാനിസ്താൻ അവസാന ഏകദിന മത്സരം മഴമൂലം ഉപേക്ഷിച്ചു. മത്സരം തുടങ്ങുന്നതിനുമുേമ്പ ശക്തമായ മഴയെത്തിയതോടെ ഒരു പന്തുപോലും എറിയാനാവാതെ കളി ഉപേക്ഷിക്കുകയായിരുന്നു. ഇതോടെ പരമ്പര 1-1ന് സമനിലയിലായി.
നേരത്തെ, സ്പിൻ മാന്ത്രികൻ റാഷിദ് ഖാെൻറ ഏഴുവിക്കറ്റ് പ്രകടനത്തിൽ ആദ്യ മത്സരം അഫ്ഗാൻ വിജയിച്ചിരുന്നു. എന്നാൽ, രണ്ടാം മത്സരം വിൻഡീസ് പിടിച്ചെടുത്ത് തിരിച്ചുവരുകയായിരുന്നു.
മികച്ച ക്രിക്കറ്റ് ടീമുകൾക്കെതിരെ കളത്തിലിറങ്ങാൻ കൂടുതൽ അവസരം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് അഫ്ഗാൻ ക്യാപ്റ്റൻ അസ്ഗർ സ്റ്റാനിക്സായി അറിയിച്ചു. ജൂൺ 23ന് ഇന്ത്യക്കെതിരെയാണ് വിൻഡീസിെൻറ അടുത്ത പരമ്പര.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.