ടൈകെട്ടി വിന്‍ഡീസും സിംബാബ്വെയും 


ഹരാരെ: ത്രിരാഷ്ട്ര പരമ്പരയിലെ വെസ്റ്റിന്‍ഡീസ്-സിംബാബ്വെ മത്സരം നാടകീയ സമനിലയില്‍. അവസാന ഓവറില്‍ ജയിക്കാന്‍ നാലു റണ്‍സ് വേണ്ടിയിരുന്ന വെസ്റ്റിന്‍ഡീസിനെ മൂന്നു റണ്‍സ് മാത്രം വഴങ്ങി സിംബാബ്വെ സമനിലയില്‍ കുരുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത സിംബാബ്വെ 257 റണ്‍സ് എടുത്ത് സന്ദര്‍ശകരെ ബാറ്റിങ്ങിനയച്ചു. ജയിക്കാന്‍ അവസാന ഓവറില്‍ വിന്‍സീഡിനുവേണ്ടിയിരുന്നത് നാലു റണ്‍സ്. പന്തെറിഞ്ഞ ഡോണള്‍ഡ് തിരിപാനോ മൂന്നു റണ്‍സ് മാത്രം വിട്ടുകൊടുത്ത് മത്സരം സമനിലയിലാക്കിയതോടെ അപൂര്‍വ ഫലത്തിന് ഹരാരെ വേദിയായി. ഏകദിന മത്സരത്തിലെ 34ാം സമനിലയാണിത്. 
 
Tags:    
News Summary - west indies zimbabwe

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.