ആൻറിെഗ്വ: വിൻഡീസിനെതിരെ തുടർച്ചയായ രണ്ടാം ജയവുമായി ഇംഗ്ലണ്ടിന് പരമ്പര നേട്ടം. ആൻറിഗ്വെയിൽ നടന്ന രണ്ടാം ഏകദിനത്തിൽ നാലു വിക്കറ്റിന് ജയിച്ച ഇംഗ്ലണ്ട് മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ഒരു മത്സരം ബാക്കിനിൽക്കെ സ്വന്തമാക്കി. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത വിൻഡീസ് 47.5 ഒാവറിൽ 225 റൺസിന് തകർന്നടിഞ്ഞു. ക്രെയ്ഗ് ബ്രാത്ത്വെയ്റ്റും (42) ജാസൺ മുഹമ്മദും (50) മാത്രമാണ് തിളങ്ങിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിനായി ജാസൺ റോയ് (52), ജോ റൂട്ട് (90 നോട്ടൗട്ട്), ക്രിസ് വോകസ് (68 നോട്ടൗട്ട്) എന്നിവർ അർധസെഞ്ച്വറി നേടി. റൂട്ടാണ് കളിയിലെ കേമൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.