വിൻഡീസ്​ മണ്ണിൽ ബംഗ്ലാദേശിന്​ ഏകദിന പരമ്പര

വാർണർ പാർക്ക്​: വിൻഡീസ്​ മണ്ണിൽ ബംഗ്ലാദേശിന്​ ഏകദിന പരമ്പര. നിർണായകമായ മൂന്നാമത്തെയും അവസാനത്തെയും മത്സരത്തിൽ വിൻഡീസിനെ 18 റൺസിന്​ തോൽപിച്ചാണ്​ ബംഗ്ലാദേശ്​ പരമ്പര നേടിയത്​.

തമിം ഇഖ്​ബാലി​​െൻറ (103) സെഞ്ച്വറി മികവിൽ ആദ്യം ബാറ്റുചെയ്​ത ഏഷ്യക്കാർ 301 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങി വിൻഡീസിന്​ ​ക്രിസ്​ ഗെയ്​ൽ (73), ഷെയ്​ ഹോപ്​ (64), റോവ്​മെൻ പവൽ (74) എന്നിവർ ​െപാരുതിയെങ്കിലും നിശ്ചിത ഒാവിറിൽ 283 റൺസെടുക്കാനെ സാധിച്ചുള്ളൂ.

ഏഷ്യക്ക്​ പുറത്ത്​ ഒമ്പത്​ വർഷങ്ങൾക്കുശേഷമാണ്​ ബംഗ്ലാദേശ്​ ഏകദിന പരമ്പര നേടുന്നത്​. 


 

Tags:    
News Summary - West Indies v Bangladesh- Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.