ചണ്ഡിഗഢ്: ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ പഞ്ചാബ് കിങ്സിന് മൂന്ന് വിക്കറ്റ് ജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ടൈറ്റൻസ് നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റിനാണ് 162ലെത്തിയത്. മറുപടി ബാറ്റിങ്ങിൽ പഞ്ചാബ് അഞ്ച് പന്ത് ബാക്കിനിൽക്കെ ഏഴ് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. 44 പന്തിൽ പുറത്താകാതെ 72 റൺസെടുത്ത കൂപ്പർ കൊനോലിയുടെ ബാറ്റിങ് മികവാണ് പഞ്ചാബിന് ജയമൊരുക്കിയത്. പ്രഭ്ശ്രീറാം സി 24 പന്തിൽ 37 റൺസെടുത്തു.
നേരത്തെ ഗുജറാത്തിനായി നായകനും ഓപണറുമായ ശുഭ്മൻ ഗിൽ 27 പന്തിൽ 39 റൺസെടുത്ത് ടോപ് സ്കോററായപ്പോൾ ജോസ് ബട്ട്ലർ 33 പന്തിൽ 38ഉം ഗ്ലെൻ ഫിലിപ്സ് 17 പന്തിൽ 25ഉം റൺസ് ചേർത്തു. പഞ്ചാബിനായി വിജയ്കുമാർ വൈശാഖ് മൂന്നും യുസ്വേന്ദ്ര ചഹൽ രണ്ടും വിക്കറ്റ് വീഴ്ത്തി.
പത്താം ഓവറിൽ ചഹലാണ് ഗില്ലിന്റെ പോരാട്ടത്തിന് അന്ത്യമിട്ടത്. കൂപ്പർ കൊനോലിക്ക് ക്യാച്ച് സമ്മാനിച്ച് നായകൻ തിരിച്ചു നടന്നു. 83ൽ രണ്ടാം വിക്കറ്റ്. പിന്നെ ബട്ട്ലർ-ഫിലിപ്സ് കൂട്ടുകെട്ടിന്റെ ഊഴം. 14 ഓവർ പൂർത്തിയാകവെ യാൻസന് ക്യാച്ചും വൈശാഖിന് വിക്കറ്റും നൽകി ഫിലിപ്സ്. 19ാം ഓവറിൽ വാഷിങ്ടൺ സുന്ദറിനെയും (16 പന്തിൽ 18) ഷാരൂഖ് ഖാനെയും (ആറ് പന്തിൽ നാല്) പുറത്താക്കി വൈശാഖ്. പത്ത് റൺസുമായി രാഹുൽ തെവാതിയയും അക്കൗണ്ട് തുറക്കാതെ റാഷിദ് ഖാനും പുറത്താവാതെനിന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.