അർധ സെഞ്ച്വറി നേടിയ ഓപണർ രോഹിത് ശർമ

തകർത്തടിച്ച് രോഹിത്തും റ്യാൻ റിക്ക്ൾടണും; വാങ്കഡെയിൽ കൊൽക്കത്തയെ തകർത്ത് ഹാർദിക്കും സംഘവും

മുംബൈ; ഇന്ത്യൻ സൂപ്പർ ലീഗിന്റെ രണ്ടാം മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ ആറ് വിക്കറ്റിന് തകർത്ത് ആദ്യ വിജയം സ്വന്തമാക്കി ഹാർദിക്കിന്റെ മുംബൈ ഇന്ത്യൻസ്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്ത നായകൻ അജിങ്ക്യ രഹാനെയുടെയും അൻഗ്രിഷ് രഘുവംശിയുടെയും അർധ സെഞ്ച്വറിയിൽ നിശ്ചിത 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 220 റൺസ് അടിച്ചുകൂട്ടിയിരുന്നു. എന്നാൽ മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈയെ പിടിച്ചുകെട്ടാൻ കൊൽക്കത്തൻ ബൗളർമാർക്കയില്ല.

തുടക്കത്തിലേ ആക്രമിച്ചുകളിച്ച മുംബൈ ഇന്ത്യൻസിനായി ഓപണർ രോഹിത് ശർമ 38 പന്തിൽ 78 റൺസും റ്യാൻ റിക്ക്ൾടൺ 43 പന്തിൽ 81 റൺസും നേടി മികച്ച തുടക്കം ടീമിനായി സംഭാവന ചെയ്തു. 148 എന്ന ഭീമൻ കൂട്ടുകെട്ടിന് ശേഷം രോഹിത് ശർമ കളം വിട്ടപ്പോളെത്തിയ സൂര്യകുമാർ യാദവും ആക്രമിച്ചു കളിച്ചു. എന്നാൽ സ്കോർ ബോർഡിൽ വലിയ ചലനം സൃഷ്ടിക്കാതെ സൂര്യകുമാറും മടങ്ങി. തിലക് വർമ 20 റൺസെടുത്ത പുറത്തായപ്പോൾ നായകൻ ഹാർദിക് പാണ്ഡ്യ ടീമിന്റെ വിജയശിൽപ്പിയായി.

ആദ്യ ഇന്നിങ്സിൽ 40 പന്തിൽ നിന്ന് 67 റൺസാണ് കൊൽക്കത്ത നായകൻ രഹാനെ അടിച്ചുകൂട്ടിയത്. കൊൽക്കത്തക്കായി യുവതാരം അൻഗ്രിഷ് രഘുവംശി 29 പന്തിൽ 51 റൺസും നേടിയതോടെ നിശ്ചിത 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 220 റൺസെന്ന കൂറ്റൻ സ്കോറാണ് പടുത്തുയർത്താൻ ടീമിന് സാധിച്ചു.

മുംബൈ നിരയിൽ അരങ്ങേറ്റക്കാരൻ ശാർദുൽ താക്കൂർ മികച്ച പ്രകടനം പുറത്തെടുത്തു. 4 ഓവറിൽ 39 റൺസ് വഴങ്ങി 3 വിക്കറ്റുകൾ വീഴ്ത്തി കൊൽക്കത്തയുടെ റൺ വേട്ടക്ക് തടയിട്ടു. എന്നാൽ മറുവശത്ത് കൂറ്റൻ സ്കോർ പ്രതിരോധിക്കാൻ കൊൽക്കത്തൻ ബൗളർമാർ കിണഞ്ഞു പരിശ്രമിച്ചെങ്കിലും മുംബൈ ബാറ്റർമാരുടെ ആധിപത്യത്തിന് മുന്നിൽ അവർക്ക് അടിപതറി. കാർത്തിക് ത്യാഗി, വൈഭവ് അറോറ എന്നിവർ ഓരോ വിക്കറ്റുകൾ വീതം വീഴ്ത്തിയെങ്കിലും റൺ റേറ്റ് നിയന്ത്രിക്കാനായില്ല. വരുൺ ചക്രവർത്തി അടക്കമുള്ള സ്പിന്നർമാരെ മുംബൈ ബാറ്റർമാർ കണക്കിന് പ്രഹരിച്ചു.

Tags:    
News Summary - Mumbai Indian Won First Match in IPL

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.