Posted On
date_range Updated On
date_range ഏഴ് പന്തിൽ ആറ് റൺസ്; നാന്ദ്രേ ബർഗറിന്‍റെ ബാളിൽ സഞ്ജു ക്ലീൻ ബൗൾഡ്
ഗുവാഹത്തി : ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈ സൂപ്പർ കിംഗ്‌സും രാജസ്ഥാൻ റോയൽസും തമ്മിലുള്ള ആവേശപ്പോരാട്ടത്തിൽ ചെന്നൈക്ക് ആദ്യവിക്കറ്റ് നഷ്ടമായി. ഏഴ് പന്തിൽ ആറ് റൺസെടുത്ത മലയാളി താരം സഞ്ജു സാംസണാണ് രണ്ടാം ഓവറിൽ കൂടാരം കയറിയത്. നാന്ദ്രേ ബർഗറിന്‍റെ രണ്ടാം ഓവറിൽ ക്ലീൻ ബൗൾഡാവുകയായിരുന്നു സഞ്ജു. ഗുവാഹത്തിയിലെ ബർസപാര സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. ടോസ് നേടിയ രാജസ്ഥാന്‍ ക്യാപ്റ്റന്‍ റിയാന്‍ പരാഗ് ആദ്യം ഫീല്‍ഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. തന്‍റെ മുൻടീമായ രാജസ്ഥാനെതിരെ സഞ്ജുവും ചെന്നൈയ്‌ക്കെതിരെ ജഡേജയും ഇറങ്ങുന്നതാണ് മത്സരത്തിലെ ശ്രദ്ധേയമായ കാര്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.