വിൻഡീനെ തോൽപിച്ചു; ട്വൻറി20 പരമ്പര ബംഗ്ലാദേശിന്​ സ്വന്തം

​േഫ്ലാറിഡ: അമേരിക്കൻ മണ്ണിൽ നടന്ന ട്വൻറി20 പരമ്പരയിൽ വിൻഡീസിനെതിരെ ബംഗ്ലാദേശിന്​ ജയം. മഴ മുടക്കിയ അവസാന മത്സരത്തിൽ വിൻഡീസിനെ 19 റൺസിന്​ തോൽപിച്ചാണ്​ ബംഗ്ലാദേശ്​ 2-1ന്​ പരമ്പര സ്വന്തമാക്കിയത്​. ആദ്യ കളി വിൻഡീസും രണ്ടാമത്തേത്​ ബംഗ്ലാദേശും ജയിച്ചതോടെ നിർണായകമായ മൂന്നാം മത്സരത്തിൽ ബംഗ്ലാദേശ്​ ടോസ്​ നേടി ബാറ്റിങ്ങിനിറങ്ങി.

ഒാപണർ ലിറ്റൻ ദാസി​​െൻറ വെടിക്കെട്ട്​ മികവിൽ (32 പന്തിൽ 61) അഞ്ചു വിക്കറ്റ്​ നഷ്​ടത്തിൽ അവർ 184 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ വിൻഡീസ്​ തകർച്ചയോടെയാണ്​ തുടങ്ങിയത്​. എന്നാൽ, മധ്യനിരയിൽ 21 പന്തിൽ ആറ്​ സിക്​സുമായി 47 റൺസെടുത്ത ആന്ദ്രെ റസൽ വിജയപ്രതീക്ഷ സമ്മാനിച്ചെങ്കിലും മഴ രസംകൊല്ലിയായി.

17.1 ഒാവറിൽ ഏഴിന്​ 135ൽ എത്തിനിൽക്കെ കളി മുടങ്ങിയതോടെ ഡക്​വർത്ത്​​ ലൂയിസ്​ പ്രകാരം ബംഗ്ലാദേശിനെ 19 റൺസിന്​ വിജയികളായി പ്രഖ്യാപിച്ചു. 

Tags:    
News Summary - West Indies v Bangladesh- Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.