ട്വൻറി20: ബംഗ്ലാദേശിനെതിരെ വിൻഡീസിന്​ ജയം

സ​െൻറ്​ കീറ്റ്​സ്​ (വെസ്​റ്റിൻഡീസ്​): ബംഗ്ലാദേശിനെതിരായ ആദ്യ ട്വൻറി20യിൽ ആതിഥേയരായ വിൻഡീസിന്​ ജയം. മഴ കളിച്ച മത്സരത്തിൽ ഡെക്​വർത്ത്​ ലൂയിസ്​ നിയമപ്രകാരം ഏഴുവിക്കറ്റിനാണ്​ ആതിഥേയരുടെ ജയം. ഇതോ​െട മൂന്ന്​ മത്സരങ്ങളടങ്ങിയ പരമ്പരയിൽ 1-0ത്തിന്​ വിൻഡീസ്​ മുന്നിലെത്തി.

ആദ്യം ബാറ്റുചെയ്​ത ബംഗ്ലാദേശ്​ നിശ്ചിത ഒാവറിൽ ഒമ്പത്​ വിക്കറ്റ്​ നഷ്​ടത്തിൽ 143 റൺസെടുത്തിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ വിൻഡീസ്​ ഒമ്പത്​ ഒാവറിൽ മൂന്നിന്​ 93 എന്ന നിലയിൽ എത്തിനിൽക്കവെ മഴ​െയത്തുകയായിരുന്നു. ഇതോടെ, മഴനിയമത്തിൽ ഏഴുവിക്കറ്റിന്​ ജയം ആതിഥേയർക്കായി.

ആന്ദ്രെ റസ്സൽ (35), റോവ്​മൻ പവൽ (15) എന്നിവരായിരുന്നു ക്രീസിൽ. ആന്ദ്രെ ഫ്ലച്ചർ (7), എവിൻ ലൂയിസ്​ (2), മാർലോൻ സാമൂവൽ (26) എന്നിവരുടെ വിക്കറ്റാണ്​ വിൻഡീസിന്​ നഷ്​ടമായത്​. നേരത്തെ, ആദ്യം ബാറ്റു ചെയ്​ത ബംഗ്ലാദേശിനായി​ മഹ്​മൂദുല്ല (35), ലിൻറൺ ദാസ്​ (24) എന്നിവരാണ്​ കളിച്ചത്​. 

Tags:    
News Summary - West Indies v Bangladesh- Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.