ബ്രിഡ്ജ്ടൗൺ (ബാർബഡോസ്): വെസ്റ്റിൻഡീസിനെതിരായ മൂന്ന് ഏകദിന മത്സരത്തിലും വിജയിച്ച് ഇംഗ്ലണ്ട് പരമ്പര തൂത്തുവാരി. അലക്സ് ഹെയ്ൽസും ജോ റൂട്ടും സെഞ്ച്വറിയുമായി നിറഞ്ഞുനിന്ന അവസാന മത്സരത്തിൽ ആതിഥേയരെ 186 റൺസിനാണ് ഇംഗ്ലണ്ട് കെട്ടുകെട്ടിച്ചത്. ടോസ് നഷ്ടപ്പെട്ടിട്ടും ബാറ്റിങ്ങിനിറങ്ങാൻ അവസരം ലഭിച്ച ഇംഗ്ലണ്ട് വിൻഡീസ് ബൗളർമാരെ അടിച്ചുപരത്തുകയായിരുന്നു.
അലക്സ് ഹെയ്ൽസും (110) ജോറൂട്ടും (101) സെഞ്ച്വറിയുമായി നിറഞ്ഞുനിന്നേപ്പാൾ ടീം സ്കോർ 328 റൺസിലെത്തി. മറുപടി ബാറ്റിങ്ങിനിറങ്ങിയ വിൻഡീസ് തകർന്നടിയുകയായിരുന്നു. ജോനാഥൻ കാർട്ടറിനു മാത്രമാണ് (46) കാര്യമായ സ്കോർ കണ്ടെത്താനായത്. ബാക്കിയുള്ളവരെല്ലാം ഇംഗ്ലീഷ് ബൗളർമാർക്കു മുന്നിൽ എളുപ്പം വിക്കറ്റ് കളഞ്ഞതോടെ വിൻഡീസ് 142 റൺസിന് കൂടാരം കയറി. ഇംഗ്ലണ്ട് താരം അലക്സ് ഹെയ്ൽസ് കളിയിലെ താരമായപ്പോൾ ക്രിസ് വോക്സ് മാൻ ഒാഫ് ദ സീരീസായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.