സ്റ്റുവര്‍ട്ട് ലോ വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് കോച്ച്

സെന്‍റ് ജോണ്‍സ്: വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് കോച്ചായി മുന്‍ ആസ്ട്രേലിയന്‍ താരം സ്റ്റുവര്‍ട്ട് ലോയെ നിയമിച്ചു. ശ്രീലങ്ക, ബംഗ്ളാദേശ് ടീമുകളെ പരിശീലിപ്പിച്ച പരിചയസമ്പത്തുമായാണ് 48കാരനായ സ്റ്റുവര്‍ട്ട് ലോ കരീബിയന്‍ ടീമിനൊപ്പം ചേരുന്നത്. രണ്ടു വര്‍ഷത്തേക്കാണ് കരാര്‍. 1991 മുതല്‍ 1994 വരെ ആസ്ട്രേലിയക്കായി 54 ഏകദിനങ്ങളില്‍ കളിച്ചിരുന്നു. 54 മത്സരങ്ങളില്‍ 1237 റണ്‍സും 12 വിക്കറ്റും വീഴ്ത്തിയ സ്റ്റുവര്‍ട്ട് ഒരു ടെസ്റ്റ് മത്സരം മാത്രമേ കളിച്ചുള്ളൂ. എങ്കിലും 1989 മുതല്‍ 2009 വരെ ഫസ്റ്റ്ക്ളാസ് ക്രിക്കറ്റില്‍ സജീവമായിരുന്നു. ഫസ്റ്റ്ക്ളാസില്‍ 367 മത്സരങ്ങളില്‍ 27,080 റണ്‍സടിച്ച് ഏറ്റവും ഉയര്‍ന്ന റണ്‍വേട്ടക്കാരില്‍ ഒരാളുമായി. കരിയറിലെ ഏറ്റവും സുപ്രധാന ദൗത്യമെന്നായിരുന്നു പുതിയ നിയോഗത്തെക്കുറിച്ച് സ്റ്റുവര്‍ട്ടിന്‍െറ പ്രതികരണം.
Tags:    
News Summary - West Indies appoint Australian Stuart Law as head coach

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.