ന്യൂഡൽഹി: ആസ്ട്രേലിയൻ ടീമംഗങ്ങളുമായി ഇനി സൗഹൃദമില്ലെന്നല്ല പറഞ്ഞതെന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോഹ്ലി. തെൻറ പ്രസ്താവന ഉദ്ദേശിച്ചതിനപ്പുറമാണ് പുറത്തുവന്നെതന്ന് കോഹ്ലി ട്വിറ്ററിൽ കുറിച്ചു. ധർമശാലയിൽ ഒാസീസിനെതിരെ പരമ്പര വിജയം സ്വന്തമാക്കിയശേഷം വാർത്തസമ്മേളനത്തിലായിരുന്നു കോഹ്ലി എതിരാളികളുമായുള്ള സൗഹൃദത്തെക്കുറിച്ച് വാചാലനായത്. ‘‘കളത്തിന് പുറത്ത് നല്ല സുഹൃത്തുക്കളെന്നായിരുന്നു എെൻറ ആദ്യ ധാരണ. അക്കാര്യം പറയുകയും ചെയ്തു. എന്നാൽ, പരമ്പരയോടെ അത് തെറ്റാണെന്ന് തെളിയിക്കപ്പെട്ടിരിക്കുകയാണ്. അവർ ഇനി നല്ല സുഹൃത്തുക്കളല്ല’’ -ഇന്ത്യൻ ക്യാപ്റ്റെൻറ വാക്കുകൾ വൻ ശ്രദ്ധ നേടുകയും ചെയ്തു.
എന്നാൽ, എല്ലാ ഒാസീസ് താരങ്ങളെയും ഉദ്ദേശിച്ചല്ല പറഞ്ഞതെന്ന് കോഹ്ലി വിശദീകരിക്കുന്നു. ‘‘ആസ്ട്രേലിയൻ ടീമിനെ മൊത്തമല്ല പറഞ്ഞത്, എന്നാലും’’ -കോഹ്ലി പറഞ്ഞു. രണ്ടു പേർ മാത്രമേയുള്ളൂ. പരിചയമുള്ള മറ്റുള്ളവരുമായും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിൽ ഒപ്പം കളിക്കുന്നവരുമായും ഉൗഷ്മള ബന്ധം തുടരുമെന്ന് അടുത്ത ട്വീറ്റിൽ പറയുന്നു. ഒാസീസ് ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തിനെയാണ് കോഹ്ലി ശത്രുപക്ഷത്ത് നിർത്തുന്നതെന്ന് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ആസ്ട്രേലിയൻ ടീമിലെ രണ്ട് പേേരാട് സൗഹൃദത്തിനില്ലെന്ന കോഹ്ലിയുടെ പ്രതികരണത്തിന് സ്മിത്ത് മറുപടിയുമായെത്തി. രണ്ടിലൊരാൾ ഞാനാണോയെന്ന് വിരാടിനോട് ചോദിക്കണമെന്ന് സ്മിത്ത് പറഞ്ഞു. ‘‘ടെസ്റ്റ് പരമ്പര കഴിഞ്ഞു. ഇന്ത്യ ഞങ്ങളെ തറപറ്റിച്ചു. ഇനി െഎ.പി.എല്ലിൽ പുണെ സൂപ്പർ ജയൻറിനെ നയിക്കാൻ തയാറായിരിക്കുകയാണ് ഞാൻ’’- ഡൽഹിയിൽ അജിൻക്യ രഹാനെക്കൊപ്പമെത്തിയ സ്മിത്ത് മാധ്യമങ്ങേളാട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.