Posted On
date_range Updated On
date_range ആർ.സി.ബി പരിശീലന ക്യാമ്പിൽ കോഹ്ലിയെ കാണാൻ പ്രത്യേക അതിഥി
ബെംഗളുരു: ഐ.പി.എൽ പരിശീലനത്തിനിടെ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് ക്യാപ്റ്റൻ വിരാട് കോഹ്ലിയെയും സംഘത്തെയും കാണാൻ പ് രത്യേക അതിഥിയെത്തി.
ബംഗളൂരു എഫ്.സിയെ ഐ.എസ്.എൽ ചാമ്പ്യന്മാരാക്കിയ ഇന്ത്യൻ ഫുട്ബോൾ ക്യാപ്റ്റൻ സുനിൽ ഛേത്രി യാണ് വിരാടിനെ കാണാൻ എത്തിയത്. ചിന്നസ്വാമി സ്റ്റേഡിയത്തിൽ ടീമുമായി ഛേത്രി സംവദിച്ചു.
പരിശീലന സെഷനിൽ പങ്കെടുക്കുന്ന വിദേശതാരങ്ങളടക്കമുള്ളവർക്ക് വിരാട് കോഹ്ലി സുനിൽ ഛേത്രിയെ പരിചയപ്പെടുത്തി. ഐ.പി.എൽ 12-ാം എഡിഷനിൽ മികച്ച പ്രകടനം കാഴ്ച വെക്കാൻ ആർ.സി.ബിക്ക് എല്ലാ ആശംസകളും നേർന്നാണ് ഛേത്രി മടങ്ങിയത്.
കോഹ്ലിയുടെ ഉടമസ്ഥതയിലുള്ള എഫ്.സി ഗോവ ടീമിനെ തോൽപ്പിച്ചാണ് സുനിൽ ഛേത്രിയുടെ ടീം കിരീടം നേടിയത്.താരങ്ങളുടെ സമ്പന്നതയിലും ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിന് ഐ.പി.എൽ കിരീടം സ്വന്തമാക്കാനായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.