പാകിസ്താനെതിരെ മോശം പ്രകടനം; സ്മിത്തിൽ നിന്ന് ഒന്നാം റാങ്ക് തിരിച്ചുപിടിച്ച് കോഹ്‌ലി

ദുബൈ: ഐ.സി.സി ടെസ്റ്റ് റാങ്കിംഗിൽ ആസ്ട്രേലിയയുടെ സ്റ്റീവ് സ്മിത്തിനെ മറികടന്ന് ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി ഒന്നാമതെത്തി. ഈഡൻ ഗാർഡനിലെ ഡേ-നൈറ്റ് ടെസ്റ്റിലെ സെഞ്ച്വറിക്ക് പിന്നാലെയാണ് കോഹ്‌ലി സ്മിത്തിനെ മറികടന്നത്.

ഇംഗ്ലണ്ടിനെതിരായ ആഷസ് പരമ്പരയിൽ 4 ടെസ്റ്റുകളിൽ നിന്ന് 774 റൺസ് നേടിയാണ് സ്റ്റീവ് സ്മിത്ത് ഒന്നാം സ്ഥാനത്തെത്തിയത്. ഇതിന് മുമ്പ് വിരാട് കോഹ്‌ലിയായിരുന്നു വളരെക്കാലം ഒന്നാം സ്ഥാനത്ത് നിന്നിരുന്നത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഇരട്ട സെഞ്ച്വറി നേടിയതും ബംഗ്ലാദേശിനെതിരായ സെഞ്ച്വറിയും വിരാട് കോഹ്‌ലിയെ ഒന്നാമതെത്തിച്ചു. ബ്രിസ്ബെയ്നിലും അഡ്‌ലെയ്ഡിലും പാകിസ്താനെതിരെ സ്റ്റീവ് സ്മിത്തിന് തിളങ്ങാൻ കഴിയെതെ പോയതോടെയാണ് കോഹ്‌ലി രണ്ടാം സ്ഥാനത്ത് നിന്ന് ഒന്നാം സ്ഥാനത്തേക്ക് എത്തിയത്. നാല്, 36 റൺസ് മാത്രമാണ് സ്മിത്തിന് നേടാനായത്.

അഡ്‌ലെയ്ഡ് ടെസ്റ്റിൽ 335 റൺസ് നേടി പുറത്താകാതെ നിന്ന ഡേവിഡ് വാർണർ ഐ.സി.സി ടെസ്റ്റ് റാങ്കിംഗിൽ 12 സ്ഥാനങ്ങൾ ഉയർന്ന് അഞ്ചാം സ്ഥാനത്തെത്തി. സഹതാരം മർനസ് ലാബുസാഗ്‌നേ എട്ടാം സ്ഥാനത്തെത്തി. അതേസമയം, ഡേവിഡ് വാർണറിന് ആദ്യ അഞ്ചിലെത്തിയതോടെ ഇന്ത്യൻ ഉപനായകൻ അജിങ്ക്യ രഹാനെ ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ന്യൂസിലൻഡിനെതിരായ ഹാമിൽട്ടൺ ടെസ്റ്റിലെ ഇരട്ട സെഞ്ച്വറിക്ക് ശേഷം ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോ റൂട്ട് ആദ്യ പത്തിൽ തിരിച്ചെത്തി.


ടെസ്റ്റ് റാങ്കിംഗിലെ ആദ്യ പത്തിലുളള ബാറ്റ്സ്മാൻമാർ

1. വിരാട് കോഹ്‌ലി - 928

2. സ്റ്റീവ് സ്മിത്ത് - 923

3. കെയ്ൻ വില്യംസൺ - 877

4. ചേതേശ്വർ പൂജാര - 791

5. ഡേവിഡ് വാർണർ - 764

6. അജിങ്ക്യ രഹാനെ - 759

7. ജോ റൂട്ട് - 752

8. മർനസ് ലാബുസാഗെൻ 731

9. ഹ​െൻറി നിക്കോൾസ് - 726

10. ദിമുത്ത് കരുണരത്‌നെ - 723

Tags:    
News Summary - Virat Kohli reclaims No.1 Test rank after Steve Smith's poor run vs Pakistan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.