സ്മൃതി മന്ദാനയും കോഹ്ലിയും കണ്ടുമുട്ടി;വിവാഹിതരായി ക്കൂടെയെന്ന് ആരാധകര്‍

ബംഗളുരു: ഇന്ത്യയും ആസ്ട്രേലിയയും തമ്മില്‍ നടന്ന നാലാം ഏകദിനത്തിനിടെ വനിതാ ക്രിക്കറ്റിലെ സൂപ്പര്‍ താരം സ്മൃതി മന്ദാനയും ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും കണ്ടുമുട്ടി. ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം ഹര്‍മന്‍പ്രീത് കൗറും ഒപ്പമുണ്ടായിരുന്നു. ഇവരുടെ കണ്ടുമുട്ടല്‍ ചിത്രം സോഷ്യല്‍ മീഡിയയിൽ വൈറലാവുകയും ചെയ്തു. കോഹ്ലിക്കും മന്ദനക്കും കല്യാണം കഴിച്ചു കൂടെയെന്നാണ് ആരാധകര്‍ ചോദിക്കുന്നത്.

കൂടിക്കാഴ്ചക്ക് സോഷ്യല്‍ മീഡിയയിൽ വൻവരവേൽപാണ് ലഭിച്ചത്. വനിതാ ക്രിക്കറ്റ് ലോകകപ്പില്‍ സെഞ്ചുറി നേടിയതിന് ശേഷമുള്ള സ്മൃതിയുടെ മനോഹരമായ പുഞ്ചിരി സോഷ്യല്‍ മീഡിയയില്‍ പ്രശസ്തമായിരുന്നു. ഈ വർഷത്തെ വനിതാ ലോകകപ്പിൽ സ്മൃതിയും ഹര്‍മന്‍പ്രീതും  മികച്ച പ്രകടനമായിരന്നു പുറത്തെടുത്തിരുന്നത്. കൂടിക്കാഴ്ചയുടെ ചിത്രം സ്മൃതിയും ബി.സി.സി.ഐയും സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്.

Tags:    
News Summary - Virat Kohli meets Harmanpreet Kaur, Smriti Mandhana -Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 02:12 GMT