ലണ്ടൻ: ക്രിക്കറ്റ് ആസ്ട്രേലിയയുടെ ദശാബ്ദത്തിെൻറ (2010-19) ടെസ്റ്റ് ഇലവൻ നായകനും ഏകദിന ടീം അംഗവുമായി തെരഞ്ഞെടുത്തതിനു പിന്നാലെ വിരാട് കോഹ്ലിയെ തേടി മറ്റൊരു പൊൻതൂവൽകൂടി. കഴിഞ്ഞ ദശാബ്ദത്തിലെ ഏറ്റവും മികച്ച അഞ്ചു താരങ്ങളെ വിസ്ഡൻ തെരഞ്ഞെടുത്തപ്പോൾ അവരിൽ ഒരാളായി കോഹ്ലിയുമുണ്ട്. കളിക്കളത്തിലെ വ്യക്തിഗത മികവ്, നായകനെന്ന നിലയിലെ നേട്ടങ്ങൾ, ഫോമിലെ സ്ഥിരത എന്നിവ വിലയിരുത്തിയാണ് വിസ്ഡൻ കോഹ്ലിയെ തെരഞ്ഞെടുത്തത്. ദക്ഷിണാഫ്രിക്കൻ താരങ്ങളായ എബി ഡിവില്ലിയേഴ്സ്, ഡെയ്ൽ സ്റ്റെയ്ൻ, ആസ്ട്രേലിയൻ താരം സ്റ്റീവ് സ്മിത്ത്, വനിത താരം എലീസ് പെറി എന്നിവരാണ് അഞ്ചംഗ പട്ടികയിലെ മറ്റുതാരങ്ങൾ.
കഴിഞ്ഞ 10 വർഷത്തിനിടെ രണ്ടാം സ്ഥാനത്തുള്ള താരത്തെക്കാൾ 5,775 റൺസ് അധികം സ്കോർ ചെയ്ത താരമാണ് കോഹ്ലി. വിസ്ഡെൻറ ദശാബ്ദത്തിെൻറ ടെസ്റ്റ് ടീം നായകനായ കോഹ്ലി ഏകദിന ടീമിലുമുണ്ട്. രോഹിത് ശർമയും എം.എസ്. ധോണിയുമാണ് ഏകദിന ടീമിൽ ഇടം നേടിയ മറ്റു രണ്ട് ഇന്ത്യൻ താരങ്ങൾ. ഇൗ മൂവർ സംഘം ക്രിക്കറ്റ് ആസ്ട്രേലിയയുടെ ‘ഡെക്കേഡ് ഇലവനിലും’ ഇടം നേടിയിരുന്നു. ക്രിക്കറ്റിെല മൂന്ന് ഫോർമാറ്റിലും 50 റൺസിലധികം ശരാശരിയുള്ള ഏക ബാറ്റ്സ്മാനാണ് കോഹ്ലി. സചിൻ ടെണ്ടുൽകറിെൻറ വിരമിക്കലും എം.എസ്. ധോണിയുടെ നിറംമങ്ങലും ചേർന്ന സാഹചര്യത്തിെൻറ സമ്മർദങ്ങളെ തരണം ചെയ്താണ് കോഹ്ലി ഈ നേട്ടങ്ങളൊക്കെയും സ്വന്തമാക്കിയത്. കഴിഞ്ഞ 10 വർഷത്തിനിടെ 27 സെഞ്ച്വറികളടക്കം 7,202 റൺസാണ് ടെസ്റ്റിൽ കോഹ്ലി അടിച്ചത്. ഏകദിനത്തിൽ 11,125ഉം ട്വൻറി20യിൽ 2,633 റൺസുമാണ് സമ്പാദ്യം. 70 അന്താരാഷ്ട്ര സെഞ്ച്വറികൾ സ്വന്തം പേരിലാക്കിയ കോഹ്ലിക്ക് മുന്നിൽ സച്ചിനും (100) മുൻ ഓസീസ് നായകൻ റിക്കി പോണ്ടിങ്ങും (71) മാത്രമാണുള്ളത്.
എക്കാലത്തെയും മികച്ച റൺവേട്ടക്കാരെൻറ പട്ടികയിലും സചിനെയും (34,357) പോണ്ടിങ്ങിനെയുമാണ് (27,483) കോഹ്ലിക്ക് (21,444) മറികടക്കാനുള്ളത്. 2019ൽ 2,370 റൺസ് സ്കോർ ചെയ്ത് കലണ്ടർ വർഷം ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമെന്ന റെക്കോഡ് തുടർച്ചയായ നാലാം വർഷവും കോഹ്ലി സ്വന്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.