ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്​സ്​മാൻമാർ ഇവരെന്ന്​ വില്യംസൺ

ഹാമിൽട്ടൺ: ലോകക്രിക്കറ്റിൽ ഇന്ന്​ കളത്തിലുള്ളവരിൽ ഏറ്റവും മികച്ച ബാറ്റ്​സ്​മാൻമാർ ഇന്ത്യൻ നായകൻ വിരാട്​ ക ോഹ്​ലിയും ദക്ഷിണാഫ്രിക്കൻ താരം എബി ഡിവില്ലിയേഴ്​സുമെന്ന്​ ന്യൂസിലൻഡ്​ നായകൻ കെയ്​ൻ വില്യംസൺ. ഇന്ത്യൻ പ്രീമ ിയർ ലീഗിൽ സൺറൈസേഴ്​സ്​ ഹൈദരാബാദിലെ സഹതാരമായ ഡേവിഡ്​ വാർണറുമായി നടത്തിയ ഇൻസ്​റ്റഗ്രാം ലൈവിലാണ്​ കിവി നായകൻ ഇക ്കാര്യം പറഞ്ഞത്​.

മുന്ന്​ ഫോർമാറ്റിലും അപ്രമാധിത്വം നേടാനുള്ള ത്വരയാണ്​ മറ്റെല്ലാവരിൽ നിന്നും കോഹ്​ലിയെ ഉയരത്തിലെത്തിക്കുന്നത്​. കോഹ്​ലി കളിക്കുന്നത്​ കാണാനും എതിരെ കളിക്കുന്നതും മികച്ച അനുഭവമാണെന്നും വില്യംസൺ വിലയിരുത്തി.

ഇരുവരിൽ നിന്നും ഒരാളെ തെരഞ്ഞെടുക്കാൻ പറഞ്ഞാൽ പ്രയാസമായിരിക്കും. ലീഗ്​ ക്രിക്കറ്റിൽ മാത്രമാണ്​ എബി ഇപ്പോൾ കളിക്കുന്നത്​. വളരെയേറെ കഴിവുറ്റ കളിക്കാരനാണ് അ​ദ്ദേഹം​. ഞങ്ങളുടെ കാലത്തെ ‘സ്​പെഷൽ’ കളിക്കാരനും കുടിയാണദ്ദേഹം. ഏകദിന റാങ്കിങ്ങിൽ ഒന്നാമതുള്ള കോഹ്​ലി ടെസ്​റ്റിൽ രണ്ടാമതും ട്വൻറി20യിൽ പത്താമതുമാണ്​.

Tags:    
News Summary - Virat Kohli, AB de Villiers Are the Best Batsmen In The World names Kane Williamson- sports

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 02:12 GMT