Posted On
date_range Updated On
date_range വിജയ് മർച്ചൻറ് ട്രോഫി: ഗോവക്കെതിരെ കേരളത്തിന് 313 റൺസ് ഒന്നാം ഇന്നിങ്സ് ലീഡ്
ഹൈദരാബാദ്: അണ്ടർ 16 വിജയ് മർച്ചൻറ് ട്രോഫി ക്രിക്കറ്റിൽ ഗോവക്കെതിരെ കേരളത്തിന് 313 റൺസ് ഒന്നാം ഇന്നിങ്സ് ലീഡ്. ആൽബിൻ ബിനു (121), ഉമർ അബൂബക്കർ (82) എന്നിവരുെട ബാറ്റിങ് മികവിൽ കേരളം എട്ടിന് 443 എന്നനിലയിൽ ഡിക്ലയർ ചെയ്തപ്പോൾ ഗോവയുടെ മറുപടി 130ൽ അവസാനിച്ചു. സി.എൻ. ജസീർ അഞ്ചു വിക്കറ്റ് വീഴ്ത്തി. ഫോളോഒാൺ വഴങ്ങിയ ഗോവ രണ്ടാം ഇന്നിങ്സിൽ ഒന്നിന് 17 എന്ന നിലയിലാണ്. സൗത്ത് സോൺ ഗ്രൂപ് റൗണ്ടിൽ മൂന്നു കളിയിൽ രണ്ടു സമനിലയും ഒരു തോൽവിയുമായി കേരളം അഞ്ചാം സ്ഥാനത്താണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.