Posted On
date_range Updated On
date_range വിജയ് മർച്ചൻറ് ട്രോഫി കേരളത്തിന് ഇന്നിങ്സ് ജയം
കൃഷ്ണഗിരി: അണ്ടർ 16 വിജയ് മർച്ചൻറ് ട്രോഫി ക്രിക്കറ്റിൽ പുതുച്ചേരിക്കെതിരെ കേരളത്തിന് ഇന്നിങ്സിനും 125 റൺസിനും ജയം. ഒന്നാം ഇന്നിങ്സിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 446 റൺസെടുത്ത് കേരളം ഡിക്ലയർ ചെയ്തപ്പോൾ പുതുച്ചേരി ഒന്നാം ഇന്നിങ്സിൽ 250ഉം, രണ്ടാം ഇന്നിങ്സിൽ 71 റൺസിനും പുറത്തായി.
കേരള ക്യാപ്റ്റൻ വരുൺ നായനാർ (104), മോഹിത് ഷിബു (78) എന്നിവർ പുറത്താവാതെ നിന്നു. ഒാപണർ റിയ ബഷീർ (73), ഷോൺ റോജർ (78), രോഹൻ നായർ (44) എന്നിവരും മികച്ച ബാറ്റിങ് കാഴ്ചവെച്ചു. ബൗളിങ്ങിൽ അബി ബിജു രണ്ട് ഇന്നിങ്സിലുമായി ഏഴു വിക്കറ്റ് വീഴ്ത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.