വിജയ്​ ഹസാരെ ട്രോഫി: കർണാടക x തമിഴ്​നാട്​ ഫൈനൽ

ബംഗളൂരു: വെള്ളിയാഴ്​ച നടക്കുന്ന വിജയ്​ ഹസാരെ ട്രോഫി കലാശപ്പോരാട്ടത്തിൽ കർണാടക തമിഴ്​നാടിനെ നേരിടും. എം. ചി ന്നസ്വാമി സ്​റ്റേഡിയത്തിലാണ്​ മത്സരം. ഗുജറാത്തിനെ അഞ്ചു വിക്കറ്റിന്​ കീഴടക്കിയാണ്​ ദിനേഷ്​ കാർത്തിക്​​ നയി ക്കുന്ന തമിഴ്​നാട്​ ഫൈനൽ ബെർത്തുറപ്പിച്ചത്.​

ആദ്യം ബാറ്റുചെയ്​ത ഗുജറാത്ത്​ 40 ഓവറിൽ ഒമ്പതു​ വിക്കറ്റ്​ നഷ്​ടത്തിൽ 177 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ തമിഴ്​നാട്​ ഒരു ഓവർ ശേഷിക്കെ അഞ്ചു​ വിക്കറ്റ്​ നഷ്​ടത്തിൽ ലക്ഷ്യം നേടി. സെമിയിൽ ഛത്തിസ്​ഗഢിനെ ഒമ്പതു​ വിക്കറ്റിന്​ തകർത്തായിരുന്നു മനീഷ്​ പ​ാ​െണ്ഡ നയിക്കുന്ന കർണാടകയുടെ ഫൈനൽ പ്രവേശനം.

ഛത്തിസ്​ഗഢ്​​ ഉയർത്തിയ 224 റൺസ്​ വിജയലക്ഷ്യം ലോകേഷ്​ രാഹുൽ (88 നോട്ടൗട്ട്​), ദേവ്​ദത്ത്​ പടിക്കൽ (92), മായങ്ക്​ അഗർവാൾ (47 നോട്ടൗട്ട്​) എന്നിവരുടെ ബാറ്റിങ്​ മികവിൽ 10 ഓവർ ബാക്കിനിക്കെ കർണാടക അടിച്ചെടുക്കുകയായിരുന്നു. റോബിൻ ഉത്തപ്പയുടെ നായകത്വത്തിൽ ടൂർണമ​െൻറിനിറങ്ങിയ കേരളം നോക്കൗട്ട്​ റൗണ്ട്​ കാണാതെ പുറത്തായിരുന്നു.

Tags:    
News Summary - vijay hazare trophy- sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.