Posted On
date_range Updated On
date_range കോഹ്ലിയുടെ ബ്രാൻഡ് മൂല്യം 9.2 കോടി ഡോളർ; മുന്നിലുള്ളത് ഷാറൂഖ് മാത്രം
ന്യൂഡൽഹി: റെക്കോഡുകൾ തകർത്ത് മുന്നേറുന്ന ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിക്ക് ബ്രാൻഡ് മൂല്യത്തിലും വൻ കുതിപ്പ്. പുതിയ സെലിബ്രിറ്റി കണക്കുപ്രകാരം മൂല്യത്തിൽ നീലപ്പടയുടെ തലവെൻറ മുന്നിലുള്ളത് ഇനി സാക്ഷാൽ കിങ് ഖാൻ മാത്രം. 92 മില്യൺ ഡോളർ (9.2 കോടി ഡോളർ) ആണ് കോഹ്ലിയുെട ബ്രാൻഡ് മൂല്യമെങ്കിൽ, മുന്നിലുള്ള ബോളിവുഡ് താരം ഷാറൂഖ് ഖാൻ 131 മില്യൺ ഡോളറുമായി അൽപം മുന്നിലാണ്. എന്നാൽ, അടുത്തുതന്നെ കോഹ്ലി കിങ് ഖാനെ മറികടന്നാലും അദ്ഭുതമില്ല. ക്രിക്കറ്റിൽ റെക്കോഡുകൾ വാരിക്കൂട്ടി മുന്നേറുന്ന കോഹ്ലിക്ക് ഇനിയും മൂല്യം കൂടുമെന്ന് ഉറപ്പാണ്. നായകസ്ഥാനം ഒഴിഞ്ഞതോടെ 11 വർഷമായി ധോണിയുമായുണ്ടായിരുന്ന കരാർ പെപ്സി റദ്ദാക്കി വിരാട് കോഹ്ലിയെ നിയമിച്ചു. പുറമെ 10 കോടിക്ക് അഡിഡാസും ഒാഡി, ബൂസ്റ്റ്, കോൾഗേറ്റ്, ടി.വി.എസ് തുടങ്ങി മറ്റു 13 ബ്രാൻഡുകളിൽനിന്നായി 100 കോടിയുടെ കരാറിലും താരം ഒപ്പിട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.