കുട്ടികളെ അദ്ഭുതപ്പെടുത്തിയ ഈ സെലിബ്രിറ്റി ആരെന്നറിയുമോ- VIDEO

ന്യൂഡൽഹി: ജപ്പാനീസ് കാർ കമ്പനിയായ നിസാൻെറ പുതിയ ഒരു പ്രൊമോഷണൽ പരസ്യം വൈറലായി. ഡൽഹിയിലെ ക്രിക്കറ്റ് മൈതാനത്തെ പതിവ് പരിശീലന സെഷൻ നടക്കുന്നതിനിടെ ജാക്കറ്റും വിഗും ധരിച്ച ഒരാൾ അവിടെയെത്തി കാണിച്ചു കൂട്ടുന്ന തമാശകളാണ് ചിത്രത്തിൽ. കുട്ടികൾക്ക് കളി പറഞു കൊടുത്ത് അവരെ ചിരിപ്പിച്ച ഇയാൾ പിന്നീട് ബാറ്റ് കൊണ്ട് അവരെ അദ്ഭുതപ്പെടുത്തുകയാണ്. 

അവസാനം വിഗും താടിയും മാറ്റുമ്പോഴാണ് പ്രിയതാരം യൂസഫ് പത്താനൊടൊപ്പമാണ് തങ്ങൾ കളിച്ചതെന്ന കാര്യം കുട്ടികൾ അറിയുന്നത്. പോയ വർഷം തെരുവിൽ പന്തുതട്ടുന്ന പോർച്ചുഗീസ് ഫുട്ബാൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പരസ്യ ചിത്രത്തിന് സമാനമാണ് യൂസഫ് പത്താൻെറ ഈ പരസ്യം. 
 

Full View
Tags:    
News Summary - An Unexpected Visitor on the Pitch

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.