അണ്ടര്‍ 23 വനിത ട്വൻറി 20: കേരളത്തിന് കീരീടം

മുംബൈ: അണ്ടര്‍ 23 വനിതകളുടെ ടി20 ക്രിക്കറ്റ് ടൂര്‍ണ്ണമെന്റില്‍ കേരളത്തിന് കീരീടം. മുംബൈ ബി.കെ.സി ഗ്രൗണ്ടില്‍ നടന്ന ഫൈനലില്‍ ശക്തരായ മഹാരാഷ്ട്രയെ 5 വിക്കറ്റിനാണ് കേരളം പരാജയപ്പെടുത്തിയത്. ദേശീയ ടൂര്‍ണ്ണമെന്റില്‍ കേരളത്തിന് ലഭിക്കുന്ന ആദ്യ കീരീടമാണിത്. കിരീടം നേടിയ അണ്ടർ 23 വനിത ക്രിക്കറ്റ് ടീമിന് കേരള ക്രിക്കറ്റ് അസോസിയേഷൻ 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു.

ടോസ് നേടി ബാറ്റിങ്ങ് തെരഞ്ഞെടുത്ത മഹാരാഷ്ട്ര 4 വിക്കറ്റ് നഷ്ടത്തില്‍ 114 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരളം 19.5 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ വിജയലക്ഷ്യം കണ്ടെത്തി. അക്ഷയ. എ (37), ജിലു ജോര്‍ജ് (22), സജ്‌ന. എസ് (24) എന്നിവര്‍ മികച്ച ബാറ്റിങ്ങ് പ്രകടനം കാഴ്ച്ച വെച്ചു. 

സൂപ്പര്‍ ലീഗില്‍ ഗ്രൂപ്പ് ബിയില്‍ ഒന്നാമതായാണ് കേരളം ഫൈനലിലെത്തിയത്. സൂപ്പര്‍ ലീഗില്‍ പഞ്ചാബ്, മദ്ധ്യ പ്രദേശ്, ബംഗാള്‍, മുംബൈ എന്നീ ടീമുകളെ പരാജയപ്പെടുത്തി. 

ദേശീയ ടൂര്‍ണ്ണമെന്റില്‍ കേരളത്തിന് ലഭിക്കുന്ന ആദ്യ കീരീടം വനിതകള്‍ വഴിയാണെന്നുള്ളത് വളരെ  സന്തോഷകരമാണെന്നു  കെസിഎ പ്രസിഡണ്ട് റോങ്ക്‌ളിന്‍ ജോണ്‍ പറഞ്ഞു.  ചരിത്രത്തിലാദ്യമായാണ് കേരളം  ഒരു ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ കീരീടം നേടുന്നതെന്നും വിജയത്തിന്റെ പൂര്‍ണ്ണ ക്രെഡിറ്റ് കേരള ടീമംഗങ്ങള്‍ക്കും സപ്പോര്‍ട്ട് സ്റ്റാഫിനുമാണെന്ന് കെസിഎ സെക്രടറി ജയേഷ് ജോര്‍ജ് പറഞ്ഞു.

അണ്ടര്‍ 23 വനിതാ ടീമിലെ മിക്ക കളിക്കാരും കെസിഎ അക്കാദമി വഴി വന്നവരാണ്. ഭാവിയില്‍ ദേശീയ ടീമില്‍ വരെ സ്ഥാനം ലഭിക്കാന്‍ അര്‍ഹരായ താരങ്ങള്‍ ടീമിലുണ്ട്.  ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന്റെ കോച്ചായിരുന്ന സുമന്‍ ശര്‍മയുടെ സേവനവും കീരീടം നേടുന്നതില്‍ വലിയ പങ്ക് വഹിച്ചെന്ന് ജയേഷ് ജോര്‍ജ് കൂട്ടിച്ചേര്‍ത്തു

Tags:    
News Summary - under 23 women's cricket kerala won-sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.