അണ്ടർ 19 ലോകകപ്പ്​: ബംഗ്ലാദേശിനെ തകർത്ത്​ ഇന്ത്യ സെമിയിൽ

ക്യൂൻസ്​റ്റൺ: അണ്ടർ 19 ലോകകപ്പിൽ ഇന്ത്യ സെമിയിൽ. ബംഗ്ലാദേശിനെ 131 റൺസിന്​ തകർത്താണ്​ ഇന്ത്യയുടെ സെമി പ്രവേശനം. ഇന്ത്യ ഉയർത്തിയ 265 റൺസ്​ വിജയലക്ഷ്യം പിന്തുടർന്ന ബംഗ്ലാദേശ്​ 134 റൺസിന്​ ഒാൾ ഒൗട്ടായി. 

ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക്​ സുബ്​മാൻ ഗിൽ, അഭിഷേക്​ ശർമ്മ എന്നിവരുടെ അർധ സെഞ്ച്വറികളാണ്​ മികച്ച സ്​കോർ സമ്മാനിച്ചത്​. ബംഗ്ലാദേശിനായ ക്വാസി ഒനിക്ക്​ മൂന്ന്​ വിക്കറ്റ്​ വീഴ്​ത്തി. മറുപടി ബാറ്റങ്ങിനിറങ്ങിയ ബംഗ്ലാദേശിന്​ വേണ്ടി പിനാക്​ ഗോഷിന്​ മാത്രമേ തിളങ്ങാനായുള്ളു. ഇന്ത്യക്കായി കമലേഷ്​ നഗർകോ​െട്ട മൂന്ന്​ വിക്കറ്റ്​ വീഴ്​ത്തി.

Tags:    
News Summary - U19 World india into semi-Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 02:12 GMT