ന്യൂഡൽഹി: കഴിഞ്ഞ അണ്ടർ 19 ലോകകപ്പ് ഹീറോ മൻേജാത് കൽറക്ക് പ്രായത്തട്ടിപ്പ് വിവാദ ത്തെ തുടർന്ന് ഒരുവർഷം വിലക്ക്. ഡൽഹി ക്രിക്കറ്റ് അസോസിയേഷൻ ഓംബുഡ്സ്മാനാണ് അണ്ട ർ 16, അണ്ടർ 19 കാലത്ത് തട്ടിപ്പുനടത്തിയെന്ന് കണ്ടെത്തിയതിനെത്തുടർന്ന് ഇടംകൈയൻ ഓപണറെ രഞ്ജി മത്സരങ്ങളിൽനിന്ന് വിലക്കിയത്.
സ്ഥാനമൊഴിയുന്നതിെൻറ അവസാന ദിനം ഓംബുഡ്സ്മാൻ ജസ്റ്റിസ് ബദർ ദുരെസ് അഹ്മദാണ് (റിട്ട.) ഉത്തരവിറക്കിയത്. സമാനമായ വിവാദത്തിൽ ഡൽഹി താരം നിതീഷ് റാണക്കും ശിവം മാവിക്കും വിലക്ക് വരാൻ സാധ്യതയുണ്ട്. ഇരുവർക്കും നേരെ ഉയർന്ന ആരോപണങ്ങൾ സാധൂകരിക്കാൻ തെളിവുകൾ ശേഖരിക്കുകയാണ്. കഴിഞ്ഞ അണ്ടർ 19 ലോകകപ്പ് എഡിഷെൻറ ഫൈനലിൽ സെഞ്ച്വറി നേടിയാണ് കൽറ ശ്രദ്ധേയനായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.