മയക്കുമരുന്ന്​ കടത്ത്​; ബംഗ്ലാദേശ്​ വനിതാ ക്രിക്കറ്റ്​താരം പിടിയിൽ

ചിറ്റഗോങ്​: 14,000ത്തോളം മെതാംഫെറ്റമീൻ മയക്കുമരുന്ന്​ ഗുളികകളുമായി ബംഗ്ലാദേശിലെ പ്രമുഖ വനിതാ ക്രിക്കറ്റ്​ താരത്തെ പൊലീസ്​ അറസ്റ്റ്​ ചെയ്​തു. ധാക്ക പ്രീമിയർ ലീഗിൽ കളിക്കുന്ന നസ്രീൻ ഖാൻ മുക്​തയാണ്​ പിടിയിലായത്​. ​ജീവപര്യന്തം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്​.

വി.ഡി.പി സ്റ്റാർ ടീമിൽ കളിക്കുന്ന നസ്രീൻ െതക്കുകിഴക്കൻ സിറ്റിയായ കോക്​സ്​ ബസാറിൽ നടന്ന മത്സരം​ കഴിഞ്ഞ് ടീം ബസ്സിൽ​ മടങ്ങും വഴി ചിറ്റഗോങിൽ വച്ച്​ പൊലീസ്​ ബസ്സ്​ നിർത്തിച്ച്​ തിരച്ചിൽ നടത്തുകയായിരുന്നു. തിരച്ചിലിൽ പാക്കറ്റുകളിലാക്കിയ നിലയിൽ 14,000ത്തോളം യാബാ ഗുളികകളാണ്​ കണ്ടെത്തിയത്​. മ്യാൻമറിലെ കലാപ ഭൂമിയായ രാഖൈ​​െൻറ അതിർത്തി പ്രദേശത്തിലുള്ള സ്ഥലമാണ്​ കോക്​സ്​ ബസാർ. ജീവപര്യന്തം വരെ ശിക്ഷ ലഭിക്കാവുന്ന മയക്കുമരുന്ന്​ കടത്തിനാണ്​​ നസ്രീന്​ മേൽ പൊലീസ്​ കേസ്​ എടുത്തിരിക്കുന്നത്​.

Tags:    
News Summary - Top woman cricketer arrested for drug trafficking in Bangladesh-sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.