അഞ്ചാം ട്വന്റി20 മത്സരത്തിന് മുന്നോടിയായി സഞ്ജു സാംസൺ പരിശീലനത്തിൽ 

കാര്യം നിസാരം പക്ഷെ ജയിക്കണം

തിരുവനന്തപുരം: വിശാഖപട്ടണത്തേറ്റ അപ്രതീക്ഷിത തോൽവിക്ക് പകരംവീട്ടാൻ ന്യൂസിലണ്ടിനെതിരായ ട്വന്‍റി-20 പരമ്പരയിലെ കലാശപോരാട്ടത്തിന് ഇന്ത്യ ഇന്ന് കാര്യവട്ടത്തിറങ്ങും. തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ രാത്രി ഏഴിന് ആരംഭിക്കുന്ന മൽസരത്തിനായി കനത്ത സുരക്ഷാക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്.

അഞ്ച് മൽസരങ്ങളുടെ പരമ്പരയിൽ 3-1 ന് പരമ്പര സ്വന്തമാക്കിയ ഇന്ത്യ ജയത്തോടെ ദിവസങ്ങൾക്കുള്ളിൽ ആരംഭിക്കുന്ന ട്വന്‍റി-20 ലോകകപ്പിന് പോകാനുള്ള തയാറെടുപ്പിലാണ്. റൺസൊഴുകുന്ന പിച്ചാണ് ഗ്രീൻഫീൽഡിൽ ഒരുക്കിയിട്ടുള്ളതെന്ന് കെ.സി.എ ഭാരവാഹികൾ വ്യക്തമാക്കി. ടിക്കറ്റ് വിൽപന മണിക്കൂറുകൾക്കുള്ളിൽ പൂർത്തിയായതിനാൽ നിറഞ്ഞ നീലക്കടലാകും സ്റ്റേഡിയം. വൈകുന്നേരം മൂന്ന് മണി മുതൽ കാണികളെ സ്റ്റേഡിയത്തിനുള്ളിലേക്ക് പ്രവേശിപ്പിച്ച് തുടങ്ങും. മൊബൈൽഫോണുകൾ മാത്രമാണ് സ്റ്റേഡിയത്തിനുള്ളിലേക്ക് കൊണ്ടുപോകാൻ അനുവദിച്ചിട്ടുള്ളത്.

ഇന്ത്യ-ന്യൂസിലണ്ട് താരങ്ങൾ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്നലെ പരിശീലനം നടത്തി. ആദ്യം ന്യൂസിലണ്ട് താരങ്ങളായിരുന്നു പരിശീലനം നടത്തിയത്. രാവിലെ പത്മനാഭ സ്വാമി ക്ഷേത്ര ദർശനം നടത്തിയ ശേഷം ക്യാപ്ടൻ സൂര്യകുമാർ യാദവിന്‍റെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീം വൈകുന്നേരം നാലരയോടെയാണ് പരിശീലനത്തിനെത്തിയത്. പരിശീലനത്തിനിടെയും ലോക്കൽ ബോയ് സഞ്ജു സാംസണായിരുന്നു കാണികളുടെ പ്രധാന ശ്രദ്ധാകേന്ദ്രം.

കഴിഞ്ഞ നാല് മൽസരങ്ങളിലും പരാജയപ്പെട്ട സഞ്ജു ‘സ്വന്തം സ്റ്റേഡിയത്തിൽ’ മികച്ച പ്രകടനം പുറത്തെടുക്കുമെന്ന പ്രതീക്ഷയിലാണ് ക്രിക്കറ്റ് പ്രേമികളും ആരാധകരും. ലോകകപ്പ് പ്ലേയിങ് ഇലവനിൽ ഇടം ലഭിക്കണമെകിൽ ഇന്ന് നടക്കുന്ന മൽസരത്തിൽ സഞ്ജുവിന് മികച്ച കളി പുറത്തെടുത്തേ മതിയാകൂ. വിശാഖപട്ടണത്ത് നടന്ന നാലാം മൽസരത്തിൽ പരിക്ക്മൂലം കളിക്കാതിരുന്ന വിക്കറ്റ്കീപ്പർ ബാറ്റർ ഇഷാൻ കിഷൻ ഇന്ന് കളിച്ചേക്കും. അങ്ങനെയാണെങ്കിൽ പേസ്ബൗളർമാരായ ജസ്പ്രീത് ബുംറ, ഹർഷിത് റാണ, അർഷ്ദീപ് സിംഗ് എന്നിവരിൽ ഒരാൾക്ക് ഇടം നഷ്ടമാകും. സ്പിന്നർമാരായ കുൽദീപ് യാദവ്, രവി ബിഷ്ണോയ് എന്നിവർ കളിക്കാനാണ് സാധ്യത.

ആദ്യ മൂന്ന് മൽസരങ്ങളും അനായാസേന ജയിച്ച് പരമ്പര സ്വന്തമാക്കിയ ഇന്ത്യക്ക് കനത്ത തിരിച്ചടിയാണ് അവസാന മൽസരത്തിൽ വിശാഖപട്ടണത്തുണ്ടായത്. 50 റൺസിന്‍റെ കനത്ത തോൽവിയുടെ ഞെട്ടലിൽ നിന്നും ഇന്ത്യ മോചിതമായിട്ടില്ല. ശക്തമായ ബാറ്റിങ്ങിന്‍റെ കരുത്തിൽ വിശ്വസിച്ച് ബൗളിങ്ങിൽ പരീക്ഷണം നടത്താൻ ശ്രമിച്ച കോച്ച് ഗൗതംഗംഭീറിനും ക്യാപ്ടൻ സൂര്യകുമാർ യാദവിനും കനത്ത പ്രഹരമേൽപ്പിച്ചതായിരുന്നു ഈ തോൽവി.

ഇന്ത്യയുടെ തുറുപ്പ്ചീട്ടായ ജസ്പ്രീത് ബുംറ ഉൾപ്പെടെ അടിവാങ്ങിയ മൽസരത്തിൽ ന്യൂസിലണ്ട് 216 റൺസ് സ്കോർ ചെയ്യുകയും ചെയ്തു. എന്നാൽ ബാറ്റിങ് കരുത്തിൽ വിശ്വസിച്ച് ഇറങ്ങിയ ഇന്ത്യയുടെ ടോപ് ഓർഡർ ബാറ്റർമാരെല്ലാം പരാജയപ്പെട്ടപ്പോൾ ശിവം ദുബെയുടെ ഒറ്റയാൻ വെടിക്കെട്ടാണ് തോൽവിയുടെ ആക്കം കുറച്ചതെന്ന് മാത്രം.

ആ തോൽവിക്ക് കാര്യവട്ടത്ത് ത്രസിപ്പിക്കുന്ന ജയത്തിലൂടെ പകരംവീട്ടാനാകും ഇന്ത്യ ഇന്ന് ഇറങ്ങുക. ഈ മൽസരം കഴിഞ്ഞാൽ ലോകകപ്പിന് മുന്നോടിയായി ദക്ഷിണാഫ്രിക്കയുമായി സന്നാഹമൽസരമാണ് ഇന്ത്യക്കുള്ളത്. ഫെബ്രുവരി ഏഴിന് യു.എസ്.എയുമായാണ് ലോകകപ്പിലെ ഇന്ത്യയുടെ ആദ്യമൽസരം.

സഞ്ജു ‘വി ആർ വെയ്റ്റിങ്’...

തി​രു​വ​ന​ന്ത​പു​രം: സ്യൂ​സി​ല​ണ്ടി​നെ​തി​രാ​യ പ​ര​മ്പ​ര​യി​ലെ ക​ലാ​ശ​പോ​രാ​ട്ട​ത്തി​ന്​ ഇ​ന്ത്യ ഇ​ന്ന്​ കാ​ര്യ​വ​ട്ട​ത്തി​റ​ങ്ങു​മ്പോ​ൾ ക്രി​ക്ക​റ്റ്​ പ്രേ​മി​ക​ളും ആ​രാ​ധ​ക​രും ഒ​രു​പോ​ലെ കാ​ത്തി​രി​ക്കു​ന്ന​ത്​ സ്വ​ദേ​ശി​യാ​യ സ​ഞ്​​ജു സാം​സ​ന്‍റെ ​തി​രി​ച്ചു​വ​ര​വി​ന്. ക​ഴി​ഞ്ഞ നാ​ല്​ മ​ൽ​സ​ര​ങ്ങ​ളി​ൽ ക​ളി​ച്ച സ​ഞ്ജു​വി​ന്​ മി​ക​ച്ച പേ​രാ​ട്ടം കാ​ഴ്ച​വ​ക്കാ​നാ​കാ​ത്ത​ത്​ ക്രി​ക്ക​റ്റ്​ ആ​രാ​ധ​ക​രെ ഒ​രു​പോ​ലെ നി​രാ​ശ​രാ​ക്കി​യി​രി​ക്കു​ക​യാ​ണ്. ലോ​ക​ക​പ്പ്​ പ​ടി​വാ​തി​ൽ​ക്ക​ലെ​ത്തി നി​ൽ​ക്കെ ഇ​ന്ന​ത്തെ മ​ൽ​സ​രം സ​ഞ്ജു​വി​​ന്​ നി​ർ​ണാ​യ​ക​മാ​ണ്.

പ​രി​ക്കി​ന്‍റെ പി​ടി​യി​ൽ നി​ന്നും മു​ക്​​ത​രാ​യി തി​ല​ക്​​വ​ർ​മ്മ​യും വാ​ഷി​ങ്​​ട​ൺ സു​ന്ദ​റും ടീ​മി​ലേ​ക്ക്​ മ​ട​ങ്ങി​യെ​ത്തു​ന്ന​തും വി​ക്ക​റ്റ്​​കീ​പ്പ​ർ ബാ​റ്റ​റാ​യ ഇ​ഷാ​ൻ​കി​ഷ​ന്‍റെ മി​ക​ച്ച ഫോ​മും ലോ​ക​ക​പ്പ്​ പ്ലെ​യി​ങ്​ ഇ​ല​വ​നി​ൽ ഇ​ടം നേ​ടാ​നു​ള്ള സ​ഞ്ജു​വി​ന്‍റെ ഈ ​ശ്ര​മ​ത്തി​ന്​ തി​രി​ച്ച​ടി​യാ​ണ്. ഓ​പ​ണ​റു​ടെ റോ​ളി​ൽ പ​രി​ഗ​ണി​ക്ക​പ്പെ​ട്ട സ​ഞ്ജു​വി​ന്​ ഈ ​പ​ര​മ്പ​ര​യി​ൽ ശോ​ഭി​ക്കാ​നാ​കാ​ത്ത​ത്​ ടീം ​ഇ​ന്ത്യ​യേ​യും അ​ല​ട്ടു​ന്നു​ണ്ട്. 2025 ജ​നു​വ​രി മു​ത​ൽ ശ​രാ​ശ​രി 20 ൽ ​താ​ഴെ​യാ​യാ​ണ്​ സ​ഞ്ജു സാം​സ​ണി​ന്‍റെ പ്ര​ക​ട​നം. സ​ഞ്ജു​വി​ന്​ അ​വ​സ​രം ല​ഭി​ക്കു​ന്നി​ല്ലെ​ന്ന്​ ആ​രാ​ധ​ക​ർ മു​റ​വി​ളി തു​ട​രു​ന്ന​തി​നി​ടെ​യാ​ണ്​ ന്യൂ​സി​ല​ണ്ടി​നെ​തി​രാ​യ പ​ര​മ്പ​ര​യി​ൽ അ​ദ്ദേ​ഹ​ത്തെ ഓ​പ​ണ​ർ റോ​ളി​ൽ പ​രീ​ക്ഷി​ച്ച​ത്. പ​ക്ഷെ ആ ​റോ​ളി​ൽ സ​ഞ്​​ജു പ​രാ​ജ​യ​പ്പെ​ടു​ന്ന കാ​ഴ്ച​യാ​ണ്. എ​ന്നാ​ൽ കോ​ച്ച്​ ഗൗ​തം​ഭം​ഗീ​റും ക്യാ​പ്​​ട​ൻ സൂ​ര്യ​കു​മാ​ർ യാ​ദ​വും ഇ​പ്പോ​ഴും സ​ഞ്ജു​വി​ൽ പ്ര​തീ​ക്ഷ തു​ട​രു​ന്നെ​ന്ന്​ വ്യ​ക്​​തം.

സ​ഞ്ജു ഇ​ന്ന​ലെ ഗ്രീ​ൻ​ഫീ​ൽ​ഡ്​ സ്​​റ്റേ​ഡി​യ​ത്തി​ൽ പ​രി​ശീ​ല​നം ന​ട​ത്തു​മ്പോ​ൾ കാ​ണാ​നെ​ത്തി​യ ക്രി​ക്ക​റ്റ്​ പ്രേ​മി​ക​ളി​ലും പ്ര​ക​ട​മാ​യ​ത്​ ആ ​പ്ര​തീ​ക്ഷ​യാ​യി​രു​ന്നു. സ​ഞ്ജു മി​ക​ച്ച ഒ​രു ഇ​ന്നി​ങ്​​സ്​ ഇ​ന്ന്​ പു​റ​ത്തെ​ടു​ക്കു​മെ​ന്നാ​ണ്​ കെ.​സി.​എ ഭാ​ര​വാ​ഹി​ക​ളും പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. നി​ര​വ​ധി മ​ൽ​സ​ര​ങ്ങ​ൾ ക​ളി​ച്ചി​ട്ടു​ള്ള ത​ന്‍റെ ഹോം​ഗ്രൗ​ണ്ടി​ൽ മി​ക​ച്ച ക​ളി പു​റ​ത്തെ​ടു​ക്കാ​നാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ്​ സ​ഞ്ജു​വും. മൂ​ന്നാ​മ​ത്തെ മ​ൽ​സ​ര​ത്തി​ൽ കൈ​ക്ക്​ പ​രി​ക്കേ​റ്റ സ്പി​ന്ന​ർ അ​ക്ഷ​ർ​പ​ട്ടേ​ൽ, ക​ഴി​ഞ്ഞ​മ​ൽ​സ​ര​ത്തി​ൽ പ​രി​ക്ക്​ മൂ​ലം ക​ളി​ക്കാ​തി​രു​ന്ന ഇ​ഷാ​ൻ കി​ഷ​ൻ, ക്യാ​പ്​​ട​ൻ സൂ​ര്യ​കു​മാ​ർ യാ​ദ​വ്, ജ​സ്​​പ്രീ​ത്​ ബും​റ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ഇ​ന്ന​ലെ ഗ്രൗ​ണ്ടി​ൽ പ​രി​ശീ​ല​നം ന​ട​ത്തി.

Tags:    
News Summary - India- New zealand twenty 20

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.