Posted On
date_range Updated On
date_range മലയാളികളുടെ ട്രോളുകൾക്ക് നന്ദി പറഞ്ഞ് ടോം മൂഡി
ന്യൂഡൽഹി: മലയാളികളുടെ ട്രോളുകൾക്ക് നന്ദി പറഞ്ഞ് മുൻ ആസ്ട്രേലിയൻ ക്രിക്കറ്റ് താരം ടോം മൂഡി. സാമ്പത്തിക മേഖലയിൽ ജോലി ചെയ്യുന്നില്ല എന്നത് തന്നെ ബോധ്യപ്പെടുത്തിയതിന് നന്ദിയെന്നായിരുന്നു മൂഡിയുടെ ട്വീറ്റ്.
ജന്മദിനത്തിൽ ആശംസയറിച്ച് മൂഡി പോസ്റ്റ് ചെയ്ത ട്വീറ്റിന് നേരെയാണ് മലയാളികൾ ട്രോൾ ആക്രമണം നടത്തിയത്. അമേരിക്കൻ റേറ്റിങ് എജൻസിയായ മൂഡീസുമായി ടോം മൂഡിക്ക് ബന്ധമുണ്ടെന്ന് തെറ്റിദ്ധരിച്ചായിരുന്നു ട്രോൾ. കഴിഞ്ഞ ദിവസം ഇന്ത്യയുടെ റേറ്റിങ് അമേരിക്കൻ എജൻസിയായ മൂഡീസ് ഉയർത്തിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു മലയാളികൾ ട്രോളുകളുമായി രംഗത്തെത്തിയത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.